പെന്‍ഷന്‍ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2016ലെ ബജറ്റില്‍ ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന തുകയുടെ 40 ശതമാനത്തിന് നികുതി ബാധ്യത ഒഴിവാക്കിയതാണ് അതില്‍ പ്രധാനം. തിരിച്ചെടുക്കുന്ന തുകയുടെ 40 ശതമാനംതുക പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിക്കുമ്പോള്‍ അവയ്ക്കുള്ള സര്‍വീസ് ടാക്‌സ് ഒഴിവാക്കിയതാണ് മറ്റൊന്ന്.
ആനുകൂല്യങ്ങള്‍ കൂട്ടിച്ചേര്‍ത്തെങ്കിലും എന്‍പിഎസില്‍നിന്ന് ലഭിക്കുന്ന നേട്ടം പരമാവധി പ്രയോജനപ്പെടുത്താന്‍ നിക്ഷേപന് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്.
ആന്വിറ്റി പ്ലാനുകള്‍
പെന്‍ഷന്‍കാലത്ത് മികച്ച വരുമാനം നേടാന്‍ രാജ്യത്ത് നിലവില്‍ ഒട്ടേറെ നിക്ഷേപ പദ്ധതികളുണ്ട്. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ ആന്വിറ്റ് പ്ലാനുകള്‍ ആകര്‍ഷകമല്ലെന്ന് പറയേണ്ടിവരും.
രണ്ട് കാര്യങ്ങളാണ് പ്രസക്തം:
1. ആന്വിറ്റി പ്ലാനുകള്‍ കുറഞ്ഞ നേട്ടമാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ശരാശരി 6.75 ശതമാനമാണ് ആന്വിറ്റി പ്ലാനുകളില്‍നിന്ന് ലഭിക്കുന്നത്. ടാക്‌സ് ഫ്രീ ബോണ്ടുകളില്‍നിന്ന് ലഭിക്കുന്ന 7.65 ശതമാനം നേട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്.
2. ആന്വിറ്റി പ്ലാനുകളിലെ നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന വരുമാനം നികുതിവിധേയമാണ്. ഇതില്‍നിന്ന് ലഭിക്കുന്ന നേട്ടം മൊത്തംവരുമാനത്തോട് ചേര്‍ത്ത് ആദായ നികുതി നല്‍കേണ്ടിവരും. ടാക്‌സ് ഫ്രീ ബോണ്ട്, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിവയില്‍നിന്ന ലഭിക്കുന്ന നേട്ടത്തിന് ആദായ നികുതി ബാധ്യതയില്ലെന്നകാര്യം ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ എവിടെ നിക്ഷേപിച്ചാലാണ് മികച്ച ആദായം ലഭിക്കുക?
മൂലധന സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം മികച്ച നേട്ടം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സ്‌കീം. നിക്ഷേപത്തിന്മേല്‍ 9.3 ശതമാനം പലിശയാണ് ലഭിക്കുക.
റിട്ടയര്‍മെന്റ് ആനുകൂല്യം ലഭിച്ച 55-60 വയസ്സുകാര്‍ക്കാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുക(കൂടുതല്‍ വിവരങ്ങള്‍ പൊതുമേഖല ബാങ്കുകളുടെ ശാഖകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും). ആനുകൂല്യം ലഭിച്ച് ഒരുമാസത്തിനുള്ളില്‍ നിക്ഷേപം നടത്തുകയുംവേണം. പരമാവധി 15 ലകഷം രൂപവരെയാണ് നിക്ഷേപിക്കാന്‍ കഴിയുക.
antonycdavis@gmail.com
പെന്‍ഷന്‍ പറ്റിയതിനുശേഷവും ഉയര്‍ന്ന നികുതി സ്ലാബിലുള്ളവര്‍ക്ക് ടാക്‌സ് ഫ്രീ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതാകും ഉചിതം. 7.65 ശതമാനമാനണ് ഇവയില്‍നിന്നുള്ളവരുമാനം. അതേസമയം, ദീര്‍ഘകാലയളവിലുള്ള സ്ഥിരനിക്ഷേപത്തിന് ബാങ്കുകള്‍ നല്‍കുന്ന പലിശ ശരാശരി 7.25 ശതമാനവുമണ്. ബാങ്ക് എഫ്ഡിയില്‍നിന്ന് ലഭിക്കുന്ന നേട്ടത്തിന് ആദായ നികുതി ബാധ്യതയുമുണ്ട്.