ലക്ഷ്യമറിഞ്ഞ് നിക്ഷേപിക്കാം; നേടാം ലക്ഷങ്ങള്‍!


ആന്റണി

2 min read
Read later
Print
Share

വകതിരിവോടെ ചെലവുകള്‍ നിയന്ത്രിച്ച് എപ്രകാരം കൂടുതല്‍ പണം നിക്ഷേപത്തിനായി നീക്കിവെയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തണം. അതിനായി ചെലവ് എന്തൊക്കെയാണെന്ന് സൂക്ഷ്മമായി പരിശോധിക്കണം.

ഭിക്കുന്ന പണം വേണ്ടപോലെ കൈകാര്യം ചെയ്യുന്നതിലാണ് നിക്ഷേപകന്‍ മിടുക്കുകാണിക്കേണ്ടത്. വരുമാനം, ചെലവ്, ബാധ്യത, സമ്പാദ്യം എന്നിവയെക്കുറിച്ചെല്ലാം അതിന് വ്യക്തമായ ധാരണവേണം.

വകതിരിവോടെ ചെലവുകള്‍ നിയന്ത്രിച്ച് എപ്രകാരം കൂടുതല്‍ പണം നിക്ഷേപത്തിനായി നീക്കിവെയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തണം. അതിനായി ചെലവ് എന്തൊക്കെയാണെന്ന് സൂക്ഷ്മമായി പരിശോധിക്കണം.

അതുപോലെതന്നെ ബാധ്യതകളെക്കുറിച്ചും സൂക്ഷ്മമായി വിലയിരുത്തണം. എത്രപണം വായ്പ അടവിന് നീക്കിവെയ്‌ക്കേണ്ടിവരുന്നുണ്ടെന്ന് ധാരണയുണ്ടാകണം.

ഉദാഹരണത്തിന്, വന്‍തോതില്‍ ക്രഡിറ്റ് കാര്‍ഡ് തിരിച്ചടവുണ്ടെങ്കില്‍ ആദ്യം അത് അടച്ചുതീര്‍ക്കുകയാണ് ചെയ്യേണ്ടത്. നിക്ഷേപത്തിന് പരമാവധി 12 ശതമാനം പലിശ ലഭിക്കുമ്പോള്‍ ക്രഡിറ്റ് കാര്‍ഡ് വായ്പയ്ക്കും മറ്റും ചെലവാക്കേണ്ടിവരുന്നത് 40 ശതമാനത്തോളം വരുന്ന ഭീമമായ പലിശയാണ്.

ഇവയെക്കുറിച്ചൊക്കെ ധാരണയുണ്ടാക്കിക്കഴിഞ്ഞാല്‍, കുടുംബത്തിന് മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാം.

രണ്ടാമതായി, വരുമാനദാതാവിന്റെ അഭാവത്തില്‍ ആശ്രിതര്‍ക്ക് ജീവിക്കാന്‍ ആവശ്യത്തിന് തുക പരിരക്ഷയുള്ള ടേം ഇന്‍ഷുറന്‍സ് എടുക്കാം.

മൂന്നാമതായി, അടിയന്തിരാവശ്യങ്ങള്‍ക്കുവേണ്ടി ആറ് മാസത്തെയെങ്കിലും ചെലവിന് ആവശ്യമുള്ള തുക ബാങ്ക് എക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ സൂക്ഷിക്കുക.

ചിട്ടയായി നടക്കുന്ന നിക്ഷേപത്തെ പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങള്‍ തകിടം മറിക്കാതിരിക്കാനാണ് ഇത്രയും മുന്‍കരുതലുകള്‍ ആദ്യമേ എടുക്കുന്നത്.

നിക്ഷേപത്തെക്കുറിച്ച് അടുത്തതായി ആലോചിക്കാം. അതിനായി താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താം:

1. എന്തൊക്കെയാണ് സാമ്പത്തിക ലക്ഷ്യങ്ങള്‍?
2. ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ എത്രകാലം വേണ്ടിവരും?
3. യോജിച്ച നിക്ഷേപമാര്‍ഗമേത്?
4. എത്ര രൂപയാണ് നിക്ഷേപിക്കാന്‍ പോകുന്നത് ?

ഒരു ചോദ്യംപോലും ഒഴിവാക്കാതെ നാല് ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരണം കണ്ടെത്തുക.

സാമ്പത്തിക ലക്ഷ്യങ്ങളിലെത്തിക്കഴിഞ്ഞാല്‍ അവ നിറവേറ്റാന്‍ എത്ര തുക വീതം നീക്കിവെയ്‌ക്കേണ്ടിവരുമെന്ന് കണ്ടെത്താം. ഇടയ്ക്കുവെച്ച് ലക്ഷ്യങ്ങള്‍ മാറ്റുന്നതോ പുതിയവ ചേര്‍ക്കുന്നതോ ചിട്ടയായ നിക്ഷേപത്തെ താളംതെറ്റിച്ചേക്കാം.

അതുപോലെതന്നെ പ്രധാനമാണ് നിക്ഷേപ കാലയളവും യോജിച്ച നിക്ഷേപമാര്‍ഗവും. എത്ര കാലയവില്‍ നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആലോചിക്കാം. അത്കണക്കാക്കിവേണം യോജിച്ച നിക്ഷേപമാര്‍ഗം തിരഞ്ഞെടുക്കാന്‍.

ഉദാഹരണം നോക്കാം:
ലക്ഷ്യം: വിദേശ വിനോദയാത്ര
ലക്ഷ്യതുക: അഞ്ച് ലക്ഷം
നിക്ഷേപ കാലയളവ്: അഞ്ചുമുതല്‍ ഏഴ് വര്‍ഷം
നിക്ഷേപ ഉപകരണം: ഓഹരി
പ്രതിമാസ നിക്ഷേപം: 10,000 രൂപ

feedbacks to:
antonycdavis@gmail.com

റിട്ടേണ്‍ കാല്‍ക്കുലേറ്ററില്‍ വളരെ ലളിതമായി ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന തുക കണ്ടെത്താം. പ്രതിമാസം 10,000 രൂപവീതം നിക്ഷേപിച്ചാല്‍ 12 ശതമാനം ആദായ പ്രകാരം അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ എട്ട് ലക്ഷം രൂപയിലേറെയായി നിങ്ങളുടെ നിക്ഷേപം വളര്‍ന്നിട്ടുണ്ടാകും. അതായത് വിദേശ വിനോദയാത്രയ്ക്ക് പോകാനുള്ള ലക്ഷ്യതുക നിങ്ങള്‍ നേടിയിട്ടുണ്ടാകുമെന്ന് ചുരുക്കം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram