വിദേശമലയാളിക്ക് വേണം മൂന്നുതരം ഇൻഷുറൻസ് പോളിസികൾ


വിശ്വനാഥൻ ഒടാട്ട്‌

ജോലിചെയ്യുന്ന സ്ഥലത്ത് ഇൻഷുറൻസ് കവറേജ് ഉള്ളതിനാൽ വിദേശമലയാളികൾ നാട്ടിൽ കവറേജ് പലപ്പോഴും എടുക്കാറില്ല. എന്നാൽ, കുടുംബാംഗങ്ങൾക്കുകൂടി സംരക്ഷണം നൽകുന്ന തരത്തിൽ നാട്ടിൽ ഇൻഷുറൻസ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടിലെത്തി ചികിത്സാ ആവശ്യങ്ങൾ നിറവേറ്റുമ്പോഴും ഇൻഷുറൻസ് കവറേജ് തുണയാകും.

പ്രതീകാത്മകചിത്രം.

സുഖങ്ങൾ, മാരകരോഗങ്ങൾ, പകർച്ചവ്യാധികൾ, സ്വാഭാവികമരണം, അപകടമരണം, അംഗവൈകല്യം മുതലായ റിസ്കുകൾ ദിനംപ്രതി കൂടിവരികയാണ്. തന്മൂലം സാമ്പത്തികമായും മാനസികമായും വലിയ നഷ്ടങ്ങളാണ് നമുക്കിടയിൽ സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വിദേശമലയാളികൾ എടുക്കേണ്ട മൂന്നു വിവിധങ്ങളായ പോളിസികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ജോലിചെയ്യുന്ന സ്ഥലത്ത് ഇൻഷുറൻസ് കവറേജ് ഉള്ളതിനാൽ വിദേശമലയാളികൾ നാട്ടിൽ കവറേജ് പലപ്പോഴും എടുക്കാറില്ല. എന്നാൽ, കുടുംബാംഗങ്ങൾക്കുകൂടി സംരക്ഷണം നൽകുന്ന തരത്തിൽ നാട്ടിൽ ഇൻഷുറൻസ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടിലെത്തി ചികിത്സാ ആവശ്യങ്ങൾ നിറവേറ്റുമ്പോഴും ഇൻഷുറൻസ് കവറേജ് തുണയാകും.ശരിയായ സമയത്ത് ശരിയായ രീതിയിൽ നമുക്ക് അനുയോജ്യമായതും ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് ഇണങ്ങുന്നതുമായ പോളിസികൾ താരതമ്യം ചെയ്ത് എടുക്കുന്നതാണ് ഉചിതം.

അപകട ഇൻഷുറൻസ്‌

അപകടങ്ങൾ ആർക്ക് എപ്പോൾ, എവിടെവെച്ചും സംഭവിച്ചേക്കാവുന്ന ഒന്നാണ്. വരുമാനമുള്ള ഗൃഹനാഥന്റെ അപകടമരണം സ്വാഭാവികമായും ഏതൊരു കുടുംബത്തിനും താങ്ങാവുന്ന ഒന്നല്ല. അമ്പതോളം വിവിധതരം അപകടങ്ങൾ കവർ ചെയ്യുന്ന പ്രസ്തുത പോളിസിയിൽ അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങി വിവിധതരം റിസ്കുകൾ കവർ ചെയ്യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങൾ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും.

ഒരാളുടെ വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പോളിസിയിൽ ചേരാനാകുക. ഓരോരുത്തർക്കും ഇണങ്ങുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ റിസ്കുകൾ കവർ ചെയ്യാൻ 25 ലക്ഷം രൂപയുടെ പാക്കേജ് പോളിസിക്ക് 1,825 രൂപയും 50 ലക്ഷം രൂപയുടേതിന് 3,650 രൂപയും ഒരു കോടി രൂപയുടേതിന് 7,301 രൂപയും വാർഷിക പ്രീമിയം അടച്ചാൽമതി. വ്യക്തിഗത പോളിസിയുടെ പ്രീമിയം നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

വിദേശമലയാളികൾക്ക് സംഘടനാതലത്തിൽ ഗ്രൂപ്പ് പോളിസികൾ ഇഷ്ടാനുസരണം ചിട്ടപ്പെടുത്തി എടുക്കാവുന്നതാണ്. ഏറ്റവും ലളിതമായി ചുരുങ്ങിയ ചെലവിൽ ഇൻഷുർ ചെയ്യാവുന്ന ഏക പോളിസിയാണ് അപകട ഇൻഷുറൻസ്.

ഹെൽത്ത് ഇൻഷുറൻസ്

അസുഖങ്ങൾ, മാരകരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ റിസ്കുകളാണ് ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്യുന്നത്. ചികിത്സാച്ചെലവുകൾ കൂടിവരുന്ന സാഹചര്യത്തിൽ പലപ്പോഴും ആശുപത്രിച്ചെലവുകൾ നമുക്ക് താങ്ങാവുന്നതിലമധികം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ സുരക്ഷാ കാര്യങ്ങൾക്ക് മുൻതൂക്കം നൽകേണ്ട അവസ്ഥയാണ് ഇന്നുള്ളത്. കുടുംബത്തെ ഒരുമിച്ച് ഇൻഷുർ ചെയ്യാവുന്ന ‘ഫാമിലി ഫ്ളോട്ടർ പോളിസി’യാണ് വിദേശമലയാളികൾക്ക് അനുയോജ്യമായത്. നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ പോളിസി നിബന്ധനകൾക്കനുസൃതമായി സൗജന്യ ചികിത്സ ഇതുവഴി ലഭ്യമാക്കുന്നു. ഒപ്പംതന്നെ, വിദേശത്ത് ജോലിചെയ്യുന്ന ഗൃഹനാഥന് അത്യാവശ്യഘട്ടങ്ങളിൽ നാട്ടിൽ വന്ന് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്ക് ആശുപത്രിവഴിയും സൗജന്യ ചികിത്സ നേടാവുന്നതാണ്. കുടുംബത്തിലെ അംഗങ്ങൾ, പ്രായം, ഇൻഷുർ ചെയ്യുന്ന തുക ഇവയ്ക്ക് അനുസൃതമായി പ്രീമിയം തുക തിരഞ്ഞെടുക്കാവുന്നതാണ്. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയ്ക്ക് ഫാമിലി ഫ്ലോട്ടർ പോളിസിയെടുക്കാൻ അടയ്ക്കേണ്ട വാർഷിക പ്രീമിയം എത്രയാണെന്ന് പരിശോധിക്കാം. പ്രീമിയം നിരക്ക് താരതമ്യേന കുറവുള്ള ‘ആരോഗ്യസഞ്ജീവനി’ പോളിസിയിൽ ചികിത്സാച്ചെലവിന്റെ അഞ്ചു ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായിവരും. 30 വയസ്സുള്ള ഗൃഹനാഥനും കുടുംബവുമാണെങ്കിൽ 11,313 രൂപയും, 40 വയസ്സുള്ള ഗൃഹനാഥനും കുടുംബത്തിനും 12,199 രൂപയും, 50 വയസ്സുള്ള ഗൃഹനാഥനും കുടുംബത്തിനും 16,677 രൂപയുമാണ് വാർഷിക പ്രീമിയമായി അടയ്ക്കേണ്ടിവരിക. കൂടുതൽ റിസ്കുകൾ കവർ ചെയ്യുന്ന വിവിധങ്ങളായ പോളിസികൾ ഇന്ന് വിപണിയിൽ നിലവിലുണ്ട്. അത്തരം പോളിസികൾക്ക് കൂടുതൽ പ്രീമിയം നൽകേണ്ടതായിവരും.

എന്നാൽ, വിദേശമലയാളികൾക്ക് അവരുടെ സംഘടനകൾ, കൂട്ടായ്മകൾ എന്നിവയിലൂടെ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾ ചിട്ടപ്പെടുത്തി എടുക്കാവുന്നതേയുള്ളു. അതുവഴി പ്രീമിയം തുക നല്ല നിലയിൽ കുറയ്ക്കാനാകും.

ടേം ലൈഫ് ഇൻഷുറൻസ്

ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ നമ്മെ നേരത്തെതന്നെ രോഗങ്ങൾക്ക് അടിമയാക്കുന്നു. പലപ്പോഴും ഇത്തരം രോഗങ്ങൾ മൂലവും കോവിഡ് പോലുള്ള പകർച്ചവ്യാധികൾ മൂലവും മാരകരോഗങ്ങൾ മൂലവും സ്വാഭാവിക മരണങ്ങൾ സംഭവിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു കുടുംബത്തിന് താങ്ങും തണലുമായ ആളിന്റെ നഷ്ടം ഒരിക്കലും തീർക്കാവുന്ന ഒന്നല്ല. എന്നാൽ, പിന്നീടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം മുങ്ങിത്താഴാതിരിക്കാനുള്ള ഏക പ്രതിവിധിയാണ് ജീവിച്ചിരിക്കുമ്പോൾ ഒരു ടേം കവർ പോളിസി എടുക്കുക എന്നത്.

വിദേശ മലയാളികളിൽ ഏറിയപങ്കും പലതരം വായ്പകൾ എടുത്തവരായിരിക്കും. ആരോഗ്യവും സമ്പാദ്യവും ഉള്ളകാലം മിക്കവാറും തിരിച്ചടവുകളും കൃത്യമായി നിർവഹിക്കും. എന്നാൽ, വരുമാനമുള്ള ആളിന് ആപത്ത് സംഭവിച്ചാലോ? വായ്പാ തുക മുടങ്ങുക മാത്രമല്ല, കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കുവരെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ, നാട്ടുക്കാർക്കോ ഇത്തരം നഷ്ടങ്ങൾ പൂർണമായും നികത്താൻകഴിയാതെ പോകുന്നു. ഇവിടെയാണ് നാം സ്വയം സുരക്ഷിതരാവേണ്ടതിന്റെ പ്രസക്തി വർധിക്കുന്നത്. നിങ്ങളുടെ അഭാവത്തിലും കുടുംബാംഗങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ. എങ്കിൽ, നിങ്ങൾ ‘ടേം കവർ പോളിസി’ എടുത്തേ മതിയാകൂ. പ്രായം കൂടുംതോറും റിസ്കുകൾ കൂടുമെന്നതിനാൽ പ്രീമിയത്തിലും വർധന ഉണ്ടാവും. ഇൻഷുർ ചെയ്യുന്ന തുക, വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയെങ്കിലും വേണം.

മേൽപ്പറഞ്ഞ മൂന്നു പോളിസികളും വിദേശമലയാളിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തവയാണ്.

:അപകടങ്ങൾ ആർക്ക് എപ്പോൾ, എവിടെവെച്ചും സംഭവിച്ചേക്കാവുന്ന ഒന്നാണ്. വരുമാനമുള്ള ഗൃഹനാഥന്റെ അപകടമരണം സ്വാഭാവികമായും ഏതൊരു കുടുംബത്തിനും താങ്ങാവുന്ന ഒന്നല്ല. അമ്പതോളം വിവിധതരം അപകടങ്ങൾ കവർ ചെയ്യുന്ന പ്രസ്തുത പോളിസിയിൽ അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങി വിവിധതരം റിസ്കുകൾ കവർ ചെയ്യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങൾ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും.

ഒരാളുടെ വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പോളിസിയിൽ ചേരാനാകുക. ഓരോരുത്തർക്കും ഇണങ്ങുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ റിസ്കുകൾ കവർ ചെയ്യാൻ 25 ലക്ഷം രൂപയുടെ പാക്കേജ് പോളിസിക്ക് 1,825 രൂപയും 50 ലക്ഷം രൂപയുടേതിന് 3,650 രൂപയും ഒരു കോടി രൂപയുടേതിന് 7,301 രൂപയും വാർഷിക പ്രീമിയം അടച്ചാൽമതി. വ്യക്തിഗത പോളിസിയുടെ പ്രീമിയം നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

വിദേശമലയാളികൾക്ക് സംഘടനാതലത്തിൽ ഗ്രൂപ്പ് പോളിസികൾ ഇഷ്ടാനുസരണം ചിട്ടപ്പെടുത്തി എടുക്കാവുന്നതാണ്. ഏറ്റവും ലളിതമായി ചുരുങ്ങിയ ചെലവിൽ ഇൻഷുർ ചെയ്യാവുന്ന ഏക പോളിസിയാണ് അപകട ഇൻഷുറൻസ്.

odatt@aimsinsurance.in

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022