നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തിലെ നിക്ഷേപത്തിന് കൂടുതല്‍ ആദായ നികുതിയിളവ് അനുവദിച്ചേക്കും.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും.
അങ്ങനെയെങ്കില്‍ നികുതിയിളവിനുള്ള നിലവിലെ പരിധിയായ 50,000 രൂപ ഒരു ലക്ഷമായി ഉയര്‍ത്തും. സെക്ഷന്‍ 80സിസിഡി പ്രകാരമാണ് എന്‍പിഎസിലെ ടിയര്‍ 1 അക്കൗണ്ടിലെ നിക്ഷേപത്തിന് നികുതിയിളവുള്ളത്.
നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൂലധനനേട്ടത്തിന് നല്‍കുന്ന നികുതി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പെന്‍ഷന്‍പറ്റുമ്പോഴോ 60വയസ്സാകുമ്പോഴോ നിക്ഷേപ തുകയില്‍നിന്ന് 60 ശമതാനമാണ് പിന്‍വലിക്കാന്‍ കഴിയുക. (ഇതില്‍ 40 ശതമാനംതുകയ്ക്കുമാത്രമാണ് നേരത്തെ നികുതിയിളവ് നല്‍കിയിരുന്നത്).
ബാക്കിയുള്ള തുക നിര്‍ബന്ധമായും ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍(ആന്വിറ്റി പ്ലാന്‍)നിക്ഷേപിച്ചിരിക്കണമെന്നുണ്ട്. ആതുകയില്‍നിന്നാണ് പെന്‍ഷന്‍ ലഭിക്കുക.
എന്‍പിഎസിലൂടെ എങ്ങനെ നികുതി ലാഭിക്കാം
നിലവില്‍ എന്‍പിഎസിലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ശമ്പളവരുമാനക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം.
80സിയ്ക്കുള്ള ആനുകൂല്യമായ 1.50 ലക്ഷത്തോടൊപ്പം എന്‍പിഎസിനുള്ള 50,000 രൂപകൂടി ചേരുമ്പോള്‍ നിക്ഷേപങ്ങള്‍ക്കുമാത്രമായി രണ്ടുലക്ഷം രൂപയുടെ നികുതി ആനുകൂല്യം നേടാം.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 14 ശതമാനമാണ് തൊഴിലുടമയുടെ വിഹിതം. അതുകൂടി നികുതി ആനുകൂല്യത്തിന് പരിഗണിക്കുമ്പോള്‍ കൂടുതല്‍ നികുതിയിളവ് നേടാം.
ഇതുവരെ എന്‍പിഎസില്‍ ചേരാത്തവര്‍ക്ക് ഓണ്‍ലൈനായി നേരിട്ട് അക്കൗണ്ട് തുടങ്ങാന്‍ അവസരമുണ്ട്.
പോയന്റ് ഓഫ് സര്‍വീസ് കേന്ദ്രങ്ങളെ ആശ്രയിക്കാതെ നേരിട്ട് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചാല്‍ കമ്മീഷന്‍ ഒഴിവാക്കി കൂടുതല്‍നേട്ടം സ്വന്തമാക്കാം.
NPS: How to maximise income tax benefits