മുംബൈ: സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്ക് ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡുമായി ലയിച്ചു.
ഇതോടെ ഇന്ത്യബുള്‍സ് ലക്ഷ്മി വിലാസ് ബാങ്ക് എന്നാകും അറിയപ്പെടുക. ലക്ഷ്മി വിലാസിന്റെ 100 ഓഹരികളുള്ളവര്‍ക്ക് ഇന്ത്യബുള്‍സ് ഹൗസിങിന്റെ 14 ഓഹരികള്‍ ലഭിക്കും.
2018 ഡിസംബര്‍ 31ലെ കണക്കുപ്രകാരം ബാങ്കിന് 569 ശാഖകളും 1,046 എടിഎമ്മുകളുമാണുള്ളത്. 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും ബാങ്കിന് സാന്നിധ്യമുണ്ട്.
വെള്ളിയാഴ്ച ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില 4.98 ശതമാനം ഉയര്‍ന്ന് 92.75ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യ ബുള്‍സ് ഹൗസിങിന്റേതാകട്ടെ 0.53ശതമാനം ഉയര്‍ന്ന് 903.15 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Lakshmi Vilas Bank to merge with Indiabulls Housing Finance