മുംബൈ: ആഗോള കമ്പനിയായ ഗോൾഡ്മാൻ സാഷെയുടെ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് ബിസിനസ് സ്വന്തമാക്കിക്കൊണ്ട് റിലയൻസ് കാപ്പിറ്റൽ അസറ്റ് മാനേജ്‌മെന്റ് (ആർകാം) തങ്ങളുടെ ആദ്യ ഏറ്റെടുക്കൽ നടത്തി. 243 കോടി രൂപയ്ക്കാണ് അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള ധനകാര്യ സേവന വിഭാഗമായ റിലയൻസ് കാപ്പിറ്റൽ ഈ ഏറ്റെടുക്കൽ നടത്തിയിട്ടുള്ളത്.
13 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് ബിസിനസ്. ഗോൾഡ്മാൻ സാഷെയുടെ 12 മ്യൂച്വൽ ഫണ്ട് പദ്ധതികളാണ് ആർകാം സ്വന്തമാക്കിയിരിക്കുന്നത്.
2011-ൽ ബെഞ്ച്മാർക്ക് മ്യൂച്വൽ ഫണ്ടിനെ വാങ്ങിക്കൊണ്ടാണ് ഗോൾഡ്മാൻ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ബിസിനസിലേക്ക് കടന്നുവരുന്നത്. 120 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്.
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ, സ്റ്റാർഡേർഡ് ചാർട്ടേഡ്, ഫിഡെലിറ്റി, മോർഗൻ സ്റ്റാൻലി, പൈൻബ്രിഡ്ജ് തുടങ്ങിയ ആഗോള കമ്പനികൾ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ബിസിനസിനോട് വിടപറഞ്ഞിരുന്നു.