മുംബൈ: മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു.
കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയുന്ന തരത്തിലാണ് മാറ്റങ്ങള്‍കൊണ്ടുവരുന്നത്.
നിലവില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് പ്രത്യേകം കെവൈസി മാനദണ്ഡങ്ങളാണുള്ളത്. നിക്ഷേപകന്റെ ഫോട്ടോ, വിലാസം തെളിയിക്കുന്നതിനുള്ള രേഖകള്‍ തുടങ്ങിയവയും പ്രത്യേക അപേക്ഷയുമാണ് നല്‍കേണ്ടിയിരുന്നത്.
നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കെല്ലാം കെവൈസി മാനദണ്ഡങ്ങള്‍ ബാധകമായതിനാല്‍ നിക്ഷേപകര്‍ക്ക് ഇത് ഗുണകരമാകും.
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനമായ 'നാഷ്ണല്‍ കെവൈസി' നടപ്പില്‍വരുമെന്ന് ആംഫി സിഇഒ സിവിആര്‍ രാജേന്ദ്രന്‍ പറഞ്ഞു.