റിപ്പോ ലിങ്ക്‌ഡ്‌ വായ്പയിലേക്ക്‌ മാറുന്നത്‌ നേട്ടമോ...?


മനോജ്‌ തോമസ്‌

3 min read
Read later
Print
Share

സമ്പദ്‌ഘടനയ്ക്ക്‌ ഉണർവ്‌ നൽകാനും മറ്റുമായി റിസർവ്‌ ബാങ്ക്‌ പലപ്പോഴായി കുറയ്ക്കുന്ന നിരക്കു കുറയ്ക്കലുകളുടെ മെച്ചം ഇടപാടുകാരിലേക്ക്‌ ഉടനടി എത്തുന്നില്ല എന്ന തിരിച്ചറിവിലാണ്‌ ഇത്തരമൊരു മാർഗ നിർദേശം ആർ.ബി.ഐ. നൽകിയത്‌. ഇതോടെ, പലിശ നിരക്കിനെക്കുറിച്ചുള്ള അവ്യക്തത കുറയുമെന്നും കാര്യങ്ങൾ കൂടുതൽ സുതാര്യമാവുമെന്നും പ്രതീക്ഷിക്കാം.

റീട്ടെയിൽ വിഭാഗത്തിലുള്ള ഹോം ലോൺ, പേഴ്‌സണൽ ലോൺ, വെഹിക്കിൾ ലോൺ, മോർട്ട്‌ഗേജ്‌ ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്ക്കു പുറമേ എം.എസ്‌.എം.ഇ. വായ്പകളുടെ പലിശനിരക്കും ബാങ്കുകൾ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുകയാണ്‌. സമ്പദ്‌ഘടനയ്ക്ക്‌ ഉണർവ്‌ നൽകാനും മറ്റുമായി റിസർവ്‌ ബാങ്ക്‌ പലപ്പോഴായി കുറയ്ക്കുന്ന നിരക്കു കുറയ്ക്കലുകളുടെ മെച്ചം ഇടപാടുകാരിലേക്ക്‌ ഉടനടി എത്തുന്നില്ല എന്ന തിരിച്ചറിവിലാണ്‌ ഇത്തരമൊരു മാർഗ നിർദേശം ആർ.ബി.ഐ. നൽകിയത്‌. ഇതോടെ, പലിശ നിരക്കിനെക്കുറിച്ചുള്ള അവ്യക്തത കുറയുമെന്നും കാര്യങ്ങൾ കൂടുതൽ സുതാര്യമാവുമെന്നും പ്രതീക്ഷിക്കാം.

പലിശ നിരക്ക്‌ എത്രയെന്നറിയുക എളുപ്പം
ഇതുവരെ ഉണ്ടായിരുന്ന എം.സി.എൽ.ആർ. നിരക്ക്‌ (മാർജിനൽ കോസ്റ്റ്‌ ഓഫ്‌ ഫണ്ട്‌സ്‌ ബേസ്‌ഡ്‌ ലെൻഡിങ്‌ റേറ്റ്‌) ഓരോ ബാങ്കിനും വിവിധ കാലാവധിക്കനുസൃതമായി വ്യത്യസ്തമായിരുന്നു. എന്നാൽ, എം.സി.എൽ.ആർ. നിരക്കിൽ നിന്ന്‌ മാറി, ഏതെങ്കിലും ഒരു ബാഹ്യനിരക്കുമായി വായ്പയുടെ പലിശനിരക്ക്‌ ബന്ധിപ്പിക്കണമെന്നായിരുന്നു ബാങ്കുകൾക്ക്‌ ആർ.ബി.ഐ. നൽകിയ നിർദേശം. ട്രഷറി ബിൽ നിരക്കുകൾ ഉൾപ്പെടെയുള്ള വിവിധ ബാഹ്യനിരക്കുകളുമായി തങ്ങളുടെ ലോണിന്റെ പലിശ നിരക്ക്‌ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌.ബി.ഐ. യുടെ പാത പിന്തുടർന്ന്‌ ഭൂരിപക്ഷം ബാങ്കുകളും തിരഞ്ഞെടുത്തത്‌ ‘റിപ്പോ’ നിരക്കാണ്‌.

ബാങ്കുകൾക്ക്‌ അടിയന്തര ഘട്ടത്തിൽ പണം ആവശ്യം വരുന്ന പക്ഷം റിസർവ്‌ ബാങ്കിനെ സമീപിച്ച്‌ വായ്പ എടുക്കാവുന്നതാണ്‌. ഈ വായ്പകൾക്ക്‌ ആർ.ബി.ഐ. ഈടാക്കുന്ന നിരക്കാണ്‌ ‘റിപ്പോ നിരക്ക്‌’. ഒക്ടോബർ 4-ന്‌ ഇത്‌ 5.15 ശതമാനമാക്കി കുറച്ചിരുന്നു. റിപ്പോ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച്‌ തങ്ങളുടെ പലിശനിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന്‌, ആ വാർത്ത പത്രത്തിൽ കാണുന്ന ഇടപാടുകാരന്‌ ബോധ്യമാകും എന്നതാണ്‌ ഇതിന്റെ മെച്ചം. അതായത്‌, കഴിഞ്ഞ മാസം വരെ 5.40 ശതമാനം ആയിരുന്ന റിപ്പോ നിരക്ക്‌, ഈ ഒക്ടോബർ നാലിന്‌ 5.15 ശതമാനത്തിലേക്ക്‌ താഴ്‌ന്നതു വഴി അടുത്ത 3-ാം മാസം മുതൽ തങ്ങളുടെ വായ്പയുടെ പലിശനിരക്ക്‌ 0.25 ശതമാനം കുറയുമെന്ന്‌ ഇടപാടുകാരന്‌ മനസ്സിലാക്കാം.

ബാങ്കുകളുടെ നിരക്ക്‌
ബാങ്കുകൾ ലോണുകളുടെ നിരക്ക്‌ നിശ്ചയിക്കുന്നത്‌ ഇങ്ങനെയാണ്‌: Effective Rate = Repo Rate + Mark of Rate + Credit Risk Premium. Effective rate എന്നു പറയുന്ന ഇടപാടുകാരനിൽ നിന്ന്‌ യഥാർഥത്തിൽ ഈടാക്കപ്പെടുന്ന നിരക്കിലേക്ക്‌ എത്തിച്ചേരാൻ റിപ്പോ നിരക്കിന്റെ കൂടെ ഒരു ‘മാർക്ക്‌ അപ്പ്‌’ നിരക്കും ഈ ക്രെഡിറ്റ്‌ റിസ്കിന്‌ ബാങ്ക്‌ ഈടാക്കുന്ന പ്രീമിയവും കൂടി കൂട്ടിച്ചേർത്താണ്‌ ബാങ്കുകൾ യഥാർഥ നിരക്ക്‌ ഇടപാടുകാരനിൽ നിന്ന്‌ ഇൗടാക്കുക. ഒരു പ്രമുഖ ബാങ്കിന്റെ റിപ്പോ ലിങ്ക്‌ഡ്‌ ലെൻഡിങ്‌ റേറ്റ്‌ ഉദാഹരണമാക്കാം: ലോൺ തുക റിപ്പോ നിരക്ക്‌ + മാർക്ക്‌ അപ്പ്‌ നിരക്ക്‌ + പ്രീമിയം = എഫക്ടീവ്‌ നിരക്ക്‌ 30 ലക്ഷം വരെ 5.15 + 2.65 + 0.15 = 7.95% 30 - 75 ലക്ഷം 5.15 + 2.65 + 0.40 = 8.20% 75 ലക്ഷത്തിനു മുകളിൽ 5.15 + 2.65 + 0.50 = 8.30%

റിപ്പോ ലിങ്ക്‌ഡ്‌ വായ്പ മെച്ചമാകുമോ...?
സമീപഭാവിയിൽ നിരക്ക്‌ കുറയാൻ തന്നെയാണ്‌ സാധ്യത. എം.സി.എൽ.ആർ. നിരക്കിലുള്ള ലോൺ പലിശയും വർഷാവർഷം ബാങ്കുകൾ പുനർ നിശ്ചയിക്കുന്നുണ്ട്‌. എന്നാൽ, മൂന്നുമാസ ഇടവേളകളിൽ ‘റിപ്പോ ലിങ്ക്‌ഡ്‌’ നിരക്ക്‌ പുനഃക്രമീകരിക്കപ്പെടും എന്നതാണ്‌ മെച്ചം.

ചുരുക്കത്തിൽ, നിരക്ക്‌ കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഈ നിരക്ക്‌ ഇടപാടുകാരന്‌ മെച്ചമാവുകയും മറിച്ചാവുമ്പോൾ ദോഷമാവുകയും ചെയ്യും.

പുതിയ നിരക്കിലേക്ക്‌ മാറാൻ
ബാങ്കുകളിൽ ചെന്ന്‌ ഒരു സപ്ളിമെന്ററി എഗ്രിമെന്റും പുതിയ ലോൺ സാങ്‌ഷൻ ലെറ്ററും ഒപ്പിട്ടുനൽകണം. ഇതിന്‌ ഒരു ഫീസ്‌ ബാങ്കുകൾ ഈടാക്കുന്നുണ്ട്‌. ഒരു പ്രമുഖ ബാങ്ക്‌, ലോണിന്റെ ബാക്കിയായ തുകയുടെ 0.5 ശതമാനമോ 10,000 രൂപയോ ഏതാണ് കുറവ്‌, അതാണ്‌, ഈ മാറ്റത്തിനായി ചാർജ്‌ ചെയ്യുന്നത്‌.

വിവിധ ബാങ്കുകളുടെ നിരക്ക്‌ പലതരത്തിൽ ആയതിനാൽ, ഇത്തരത്തിൽ മാറുന്നതിനു മുൻപ്‌ ഈടാക്കുന്ന ചെലവും മെച്ചവും കണക്കുകൂട്ടണം.

കേവലം 0.25 ശതമാനം നിരക്ക്‌ ഉപഭോക്താവിന്‌ ഉണ്ടാക്കുന്ന മെച്ചം ഇതോടൊപ്പം കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന്‌ വ്യക്തമാകും:

കേവലം 0.25 ശതമാനം വ്യതിയാനം പോലും 2.53 ലക്ഷം രൂപയുടെ വ്യത്യാസമുണ്ടാക്കുമെന്ന്‌ അറിയുമ്പോൾ, നിലവിലെ ഭവനവായ്പ എവിടെ നിന്നാണെന്നും ഈടാക്കപ്പെടുന്ന നിരക്ക്‌ എത്രയെന്നും കുറഞ്ഞ നിരക്കിലേക്ക്‌ മാറാനാവുമോ എന്നും ഓരോരുത്തരും പരിശോധിക്കുന്നത്‌ നല്ലതായിരിക്കും.

manojthomask@yahoo.co.uk

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram