ന്യൂഡല്‍ഹി: 2019ല്‍ പെട്രോള്‍ വില ലിറ്ററിന് ഉയര്‍ന്നത് 6.30 രൂപ. ഡീസലിന്റെ വിലയാകട്ടെ 5.10 രൂപയും. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതിനെതുടര്‍ന്നാണ് ഇന്ത്യയിലും വിലവര്‍ധിച്ചത്.
പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോളിന് ഇന്ന് 10 പൈസയാണ് കൂട്ടിയത്. ഡീസലിനാകട്ടെ 18 പൈസയും.
ഇതുപ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.14 രൂപയാണ്. ഡീസലിന് 67.96 രൂപയും. മുംബൈയില്‍ യഥാക്രമം 80.79 രൂപയും 71.31രൂപയുമാണ്.
ബെംഗളുരുവില്‍ പെട്രോളിന് 77.71 രൂപയാണ്. ഡീസലിന് 70.28 രൂപയും. ചെന്നൈയില്‍ പെട്രോളിന് 78.12 രൂപയായി. ഡീസലിനാകട്ടെ 71.86ഉം.
അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവ് അടിസ്ഥാനമാക്കിയാണ് ആഭ്യന്തര വിപണിയിലെ വിലനിശ്ചയിക്കുന്നത്. രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യവും ഇതിനായി പരിഗണിക്കുന്നു.
ബ്രന്‍ഡ് ക്രൂഡിന്റെ വില 2019ല്‍ ബാരലിന് 24 ശതമാനമാണ് ഉയര്‍ന്നത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വിലയില്‍ 36 ശതമാനവും വര്‍ധനവുണ്ടായി. മൂന്നുവര്‍ഷത്തിനിടയിലെ ഉയര്‍ന്നവിലയാണിത്.
യുഎസ്-ചൈന വ്യാപാര തര്‍ക്കം, ഒപെക് ഉത്പാദനം കുറച്ചത് എന്നിവയാണ് വിലവര്‍ധനയ്ക്ക് കാരണമായത്.
പെട്രോള്‍ വില
കൊച്ചി-77.08
കോഴിക്കോട്-77.37
തൃശ്ശൂര്‍-77.58
തിരുവനന്തപുരം-78.56
ഡീസല്‍ വില
കൊച്ചി-71.69
കോഴിക്കോട്-71.99
തൃശ്ശൂര്‍-72.16
തിരുവനന്തപുരം-73.08
Petrol became costlier by over ₹6 in 2019