ന്യൂഡല്‍ഹി: പൊതുമേഖല എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയും വെള്ളിയാഴ്ച കുറച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ വില കുറഞ്ഞുവരികയാണ്. ഇതുവരെ ഒരു രൂപയിലേറെ കുറഞ്ഞിട്ടുണ്ട്.
ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 73.42 രൂപയാണ് വില. ഡീസലിന് 66.60 രൂപയും. ബെംഗളുരുവില്‍ പെട്രോളിന് 75.87ഉം ഡീസലിന് 68.82ഉം ആണ് വില. മുംബൈയിലാകട്ടെ 79.03 രൂപയും 69.81 രൂപയുമാണ് യഥാക്രമം വില.
സൗദി ആരാംകോയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെതുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 17 മുതല്‍ വിലകൂടുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രന്റ് ക്രൂഡ് വില ബാരലിന് 59.26 ഡോളറാണ്. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് ബാരലിന് 59.10 ഡോളര്‍ നിരക്കിലാണ്.
കൊച്ചി-75.28
കോഴിക്കോട്-75.57
തിരുവനന്തപുരം-76.63
കൊച്ചി-70.22
കോഴിക്കോട്-70.52
തിരുവനന്തപുരം-71.49