കടത്തെ അങ്ങനെ പേടിക്കണോ ?


ഡോ. ടി.എം. തോമസ് ഐസക്‌

വ്യക്തിയായാലും സർക്കാരായാലും വായ്പയെടുത്താൽ മുതലും പലിശയും തിരിച്ചടയ്ക്കാനുള്ള ബാധ്യതയുണ്ട്. പക്ഷേ, വായ്പ നിക്ഷേപത്തിനാണ് ഉപയോഗിക്കുന്നതെങ്കിൽ ബാധ്യതയ്ക്ക് ബദലായി ആസ്തികൾ സൃഷ്ടിക്കപ്പെടും. കടത്തിന്റെ ബാധ്യതയും അതു സൃഷ്ടിച്ച ആസ്തിയും ഒത്തുപോകും.