മുംബൈ: ആദായ നികുതി ആനുകൂല്യം ലഭിച്ചതോടെ എന്‍പിഎസില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ 100 ശതമാനത്തിലേറെയാണ് വര്‍ധന.
അഞ്ച് വര്‍ഷം മുമ്പാണ് പദ്ധതി അവതരിപ്പിച്ചതെങ്കിലും റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം കുറവായിരുന്നു.
പദ്ധതിയില്‍ നിര്‍ബന്ധിത അംഗങ്ങളായ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തേക്കാള്‍ റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം കൂടുതലാണ്. അതേസമയം, നിക്ഷേപതുകയുടെ കാര്യത്തല്‍ മറിച്ചാണ്.
മൊത്തം വരിക്കാരില്‍ 40 ശതമാനത്തില്‍താഴെമാത്രമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം. അതേസമയം, നിക്ഷേപ തുകയില്‍ 87 ശതമാനവും ഇവരുടെ വിഹിതമാണെന്ന് പെന്‍ഷന്‍ ഫണ്ട് അതോറിറ്റി(പിഎഫ്ആര്‍ഡിഎ)ചെയര്‍മാന്‍ ഹേമന്ദ് കോണ്‍ട്രാക്ടര്‍ വ്യക്താക്കി.