ന്യൂഡല്‍ഹി: നാഷ്ണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തിലെ മൊത്തം നിക്ഷേപം 95,327 കോടി കവിഞ്ഞു.
1.15 കോടി നിക്ഷേപകരാണ് ജനവരി 23വരെ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്.
80സി പ്രകാരമുള്ള നിക്ഷേപ പരിധിക്ക് പുറത്ത് 50,000 രൂപവരെയുള്ള എന്‍പിഎസിലെ നിക്ഷേപത്തിന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ആദായ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള പദ്ധതിപ്രകാരം 16.11 ലക്ഷം വരിക്കാരാണുള്ളത്. ഇവരുടെ മൊത്തം നിക്ഷേപം 34,754 കോടി രൂപയാണ്.
സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയില്‍ 45,486 ലക്ഷം നിക്ഷേപമുണ്ട്. 28.59 ലക്ഷം പേരാണ് ഈവിഭാഗത്തില്‍ വരിക്കാരായുള്ളത്.
കോര്‍പ്പറേറ്റ് വിഭാഗത്തില്‍ 4.48 ലക്ഷംപേരും അസംഘടിത വിഭാഗത്തില്‍ 1.28 ലക്ഷം പേരുമാണ് പദ്ധതിയിലുള്ളത്.
ധനകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.