ന്യൂഡൽഹി: ബാങ്കുതട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.പി.എസ്. സ്റ്റീൽ റോളിങ് മിൽസിന്റെ 92 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി.
എസ്.പി.എസിന്റെ കീഴിലെ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ, മൂന്ന് ആഡംബര പാർപ്പിടസമുച്ചയം, ഓഫീസ് കെട്ടിടം, 0.33 ഏക്കർ സ്ഥലം എന്നിവയാണ് കണ്ടുകെട്ടിയത്. കമ്പനിക്കെതിരേ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നോട്ടീസ് നൽകിയിരുന്നെന്ന് ഇ.ഡി. ചൊവ്വാഴ്ച അറിയിച്ചു. കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി ഏപ്രിലിൽ എസ്.പി.എസിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
അലഹാബാദ് ബാങ്കിന്റെ നേതൃത്വത്തിലുള്ള എട്ടു ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ച് 550 കോടി രൂപ വെട്ടിച്ചെന്നാണ് കേസ്.
കമ്പനിക്കും ഉടമസ്ഥൻ ബിപിൻ കുമാർ വോറയടക്കമുള്ളവർക്കുമെതിരേ സി.ബി.ഐ. കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. ക്രിമിനൽ കേസെടുക്കുകയായിരുന്നു.
ED attaches assets worth Rs 92 cr of SPS Steel Rolling Mills Ltd