ഡല്‍ഹിയില്‍ എടിഎം വാന്‍ തട്ടിക്കൊണ്ടുപോയി 80 ലക്ഷം കവര്‍ന്നു


1 min read
Read later
Print
Share

വാനില്‍ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ന്യൂഡല്‍ഹി: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയനേരത്ത് മോഷ്ടാക്കള്‍ വാന്‍ തട്ടിയെടുത്തു. 80 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.

ഡ്രൈവര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പടെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ദ്വാരക സെക്ടര്‍ ഒന്നിലെ എടിഎമ്മില്‍ പണം നിറച്ച് തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ പണമടങ്ങിയ വാന്‍ കാണാതായതോടെയാണ് തട്ടിക്കൊണ്ടുപോയതായി മനസിലായത്.

വാനില്‍ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വാന്‍ മറ്റൊരടത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനും ഓടി രക്ഷപ്പെട്ടതായി പറയുന്നു.

ATM van abducted in Delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram