പാത്തുമ്മ
കാളികാവ്: മേലേകാളികാവിലെ പരേതനായ പുലിയോടന്‍ കുഞ്ഞാലിയുടെ ഭാര്യ പാത്തുമ്മ (75) അന്തരിച്ചു. മക്കള്‍: മുഹമ്മദലി, ഇസ്ഹാഖ്, മൈമൂനത്ത്, ലൈലാ ബീഗം, വാഹിദ. മരുമക്കള്‍: മുഹമ്മദലി, ഗഫൂര്‍ (ജിദ്ദ), അബ്ദുറഹ്മാന്‍, ഹഫ്‌സത്ത്, ഷഹ്ലത്ത്.
 
കരീംഹാജി
വണ്ടൂര്‍: മേത്തലയില്‍ കരീംഹാജി (84) അന്തരിച്ചു. ഐ.എന്‍.എല്‍ മുന്‍ ജില്ലാകമ്മിറ്റി അംഗമായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: സഹീദ, സഹിയ്യ, നിഷാന്ത്, റംലത്ത്, രുക്‌സാന, ലുലു. മരുമക്കള്‍: അബ്ദുള്‍ മജീദ്, മുഹമ്മദാലി, അബ്ദുറഹിമാന്‍, സക്കീര്‍ ഹുസൈന്‍, ഹൈദരാലി (കെ.എസ്.ഇ.ബി).
 
ആമിന ഹജ്ജുമ്മ
വേങ്ങര: തോട്ടശ്ശേരിയറ പരേതനായ കുഞ്ഞിമ്മു മുസ്ലിയാരുടെ ഭാര്യ അരീക്കാട്ട് മേലെത്തൊടുവില്‍ ആമിന ഹജ്ജുമ്മ (70) അന്തരിച്ചു. മക്കള്‍: ഡോ. മൊയ്തീന്‍കുട്ടി (ഹമദ് ഹോസ്​പിറ്റല്‍ ദോഹ), ശറഫുദ്ദീന്‍ (കെ.എസ്.എഫ്.ഇ. കൊണ്ടോട്ടി), ജമീല, മൈമൂന, ബുഷ്‌റ. മരുമക്കള്‍: കോഴിത്തൊടി മീരാന്‍ കിഴിശ്ശേരി, കെ.പി. മുനീര്‍ എടവണ്ണപ്പാറ, ഫാത്തിമ, ഷാജിയ, ഫര്‍സാന.
 
വേലുക്കുട്ടി
കിഴിശ്ശേരി: പള്ളിക്കുന്നത്ത് പൂവത്തൊടി വേലുക്കുട്ടി (മാനുക്കുട്ടന്‍-94) അന്തരിച്ചു. ഭാര്യ: മാതക്കുട്ടി. ശവസംസ്‌കാരം ഞായറാഴ്ച 10 മണിക്ക് വീട്ടുവളപ്പില്‍.
 
ബഷീര്‍
മലപ്പുറം: മുണ്ടുപറമ്പ് പനങ്ങാട്ട് ബഷീര്‍ (60) അന്തരിച്ചു. ഭാര്യ: പുഞ്ഞാംകടവത്ത് റംല. മക്കള്‍: ഫിറോസ്, ഫിറോസിന. മരുമക്കള്‍: സനിയ, ബിജു (ദുബായ്).
 
പായിക്കുട്ടി അമ്മ
മലപ്പുറം: താമരക്കുഴി ഉള്ളാട്ടുകുന്നത്ത് കുമാരന്‍നായരുടെ ഭാര്യ വെള്ളാട്ട് തയ്യില്‍തൊടിയില്‍ പായിക്കുട്ടി അമ്മ (മാളുഅമ്മ-94) അന്തരിച്ചു. മക്കള്‍: വത്സല, വനജ, പരേതനായ രാമചന്ദ്രന്‍ (റിട്ട. സെയില്‍സ് ടാക്‌സ് ഓഫീസര്‍). മരുമക്കള്‍: സുകുമാരന്‍, രേണുക, പരേതനായ അഡ്വ. മാധവന്‍കുട്ടി നായര്‍. ശവസംസ്‌കാരം ഞായറാഴ്ച 11.30ന് തറവാട്ടു ശ്മശാനത്തില്‍.
 
രാജേഷ്
പേട്ടേക്കോട്: വടക്കേപ്പറമ്പ് ചവറേങ്ങല്‍ വിജയന്‍ (രാജേഷ്-30) അന്തരിച്ചു. ഭാര്യ: സൗമ്യ. മക്കള്‍: അേനശ്വര്യ, അനാമിക. അമ്മ: രാധ. അച്ഛന്‍: വേലായുധന്‍. സഹോദരങ്ങള്‍: രാജീവ്, രധീഷ്, രജനി, രമ്യ.
 
അബൂബക്കര്‍
അരീക്കോട്: പൂക്കോട്ടുചോല അടമ്പോട്ടില്‍ പരേതനായ പൂലാടന്‍ ഐതൃമാന്‍ കുട്ടിയുടെ മകന്‍ പൂലാടന്‍ അബൂബക്കര്‍ (48) അന്തരിച്ചു. മാതാവ്: പാത്തുമ്മ. ഭാര്യ: സാബിറ. മക്കള്‍: അബിന്‍ഷ, അസ്ല, റിസ്ല, അബ്ദുല്‍ ബാസിത്. മരുമകന്‍: നസ്‌റുദ്ദീന്‍ െതരട്ടമ്മല്‍.
 
അബൂബക്കര്‍ഹാജി
പരപ്പനങ്ങാടി: ഉള്ളണം നോര്‍ത്തിലെ വടക്കെ ചോളക്കകത്ത് അബൂബക്കര്‍ഹാജി (80) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ്കുട്ടിഹാജി, ഫാത്തിമ. ഐഷാബി. മരുമക്കള്‍: കമ്മുക്കുട്ടി (മൂന്നിയൂര്‍), അഹമ്മദ്കുട്ടി (കരുവന്‍തുരുത്തി), സഫിയ (ഉള്ളണം). ഖബറടക്കം ഞായറാഴ്ച ഒമ്പതിന് ഉള്ളണം നോര്‍ത്ത് നെച്ചിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
ആയിഷ
കീഴാറ്റൂര്‍: തച്ചിങ്ങനാടത്തെ പരേതനായ നെച്ചിക്കാടന്‍ ആലിയുടെ ഭാര്യ ആയിഷ(73) അന്തരിച്ചു. മക്കള്‍: സെയ്തലവി, തസിയ, നസീറ, ഉമ്മര്‍. മരുമക്കള്‍: കദീജ, ജസീല, മൊയ്തീന്‍, അക്ബര്‍.
 
തിത്തുമ്മ
കാളികാവ്: ആമപ്പൊയില്‍ വാഴക്കിളിയിലെ നെച്ചിക്കാടന്‍ മുഹമ്മദിന്റെ ഭാര്യ തിത്തുമ്മ(87) അന്തരിച്ചു. മക്കള്‍: അലവി, കുഞ്ഞിമോയിന്‍, അബൂബക്കര്‍, അബ്ദുല്‍കരീം, ആമിന, സൈനബ, ഫാത്തിമ, ആയിശ, നസീമ. മരുമക്കള്‍: ചേക്കു, ഉണ്ണീന്‍, മുഹമ്മദ് ഹുസൈന്‍, മാനു. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ആമപ്പൊയില്‍ ജുമാമസ്ജിദില്‍.
 
കുഞ്ഞുകുട്ടു
തിരുനാവായ: ആതവനാട് കൂടശ്ശേരിപ്പാറ കുന്നനാടന്‍ കുഞ്ഞുകുട്ടു (61) അന്തരിച്ചു. ഭാര്യ: ഉമൈബ. മക്കള്‍: സുലൈഖ, സുഹ്‌റ, ആയിശ, മുനീറ, സഫിയ സലാം, ഷാഹുല്‍ ഹമീദ്, മുഹമ്മദ് സ്വാലിഹ്, തബ്ഷീറ മോള്‍, റാഷിദ. മരുമക്കള്‍: മുസ്തഫ ഹാരിസ്, മുഹമ്മദ് ഹാജി, മജീദ്, മുഹ്‌സിന.
 
രത്‌നകുമാരി
നിലന്പൂര്‍: രാമംകുത്ത് കൊഴപ്പത്തൊടി വേലായുധന്റെ ഭാര്യ രത്‌നകുമാരി (68) അന്തരിച്ചു. മക്കള്‍: ജയലക്ഷ്മി, ജയശ്രീ, ജയപ്രകാശ്, ജയന്തി, ജയരാജ്, പരേതയായ ജയലളിത. മരുമക്കള്‍: ബാലകൃഷ്ണന്‍, സുരേഷ് കുമാര്‍, ഉദയമോഹനന്‍, നിഷ, വിജിഷ, പരേതനായ രാധാകൃഷ്ണന്‍. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പില്‍.
 
കെ.കെ. നാരായണന്‍
കടലുണ്ടി: ഒളവണ്ണ പഞ്ചായത്ത് എല്‍.പി. സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപകന്‍ കെ.കെ. നാരായണന്‍ (85) അന്തരിച്ചു. ഭാര്യ: ലീല (റിട്ട. പ്രഥമാധ്യാപിക, കടലുണ്ടി എല്‍.പി സ്‌കൂള്‍), മക്കള്‍: സുനില രവീന്ദ്രന്‍, അനില്‍കുമാര്‍ കെ.കെ. (കെ.ഡബ്ലൂു പരപ്പനങ്ങാടി), സുധീര്‍ കടലുണ്ടി (തബലിസ്റ്റ്). മരുമക്കള്‍: രവീന്ദ്രന്‍ കെ.വി. വാണിയമ്പലം (സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ് കമ്പനി കണ്‍സള്‍ട്ടന്റ്), ടി.വി. പ്രസീത (എവര്‍ഷൈന്‍ ബ്യൂട്ടിപാര്‍ലര്‍, പരപ്പനങ്ങാടി), ഗീത എന്‍.പി. (കോവിലകം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരപ്പനങ്ങാടി).
 
ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊളത്തൂര്‍: ഗുഹ കാണാന്‍പോയി ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊളത്തൂര്‍ പള്ള്യാല്‍കുളമ്പില്‍ പാറ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ്‌റഫീഖ്(27) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തുക്കളുമൊന്നിച്ച് എടയൂര്‍ മണ്ണത്തുപറമ്പിലെ ഗുഹ കാണാന്‍ പോയതായിരുന്നു റഫീഖ്. ഗുഹയില്‍ പ്രവേശിച്ചയുടന്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ പിന്‍മാറി. ഗുഹയില്‍ കൂടുതല്‍ സമയം ചെലവഴിച്ച റഫീഖിന് വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസ്സം വര്‍ധിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ കൊളത്തൂരിലെ സ്വകാര്യ ക്ലിനിക്കിലും ചികിത്സതേടി. ചികിത്സയിലായിരുന്ന മുഹമ്മദ്‌റഫീഖ് ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. കൊളത്തൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുവേണ്ടി മഞ്ചേരി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. മാതാവ്: ഖദീജ. ഭാര്യ: മുഹ്‌സിന. മക്കള്‍: മുഹമ്മദ്‌സിനാന്‍, മിഥ്‌ലാജ്, മിസ്രിയ.
 
പ്രഭാകരന്‍
താനൂര്‍: വൈലത്തൂര്‍ സ്വദേശിയും പൊന്നാനിയില്‍ താമസക്കാരനുമായ കെടാകളത്തില്‍ പ്രഭാകരന്‍(66) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: പ്രജീഷ്‌കുമാര്‍(ഡി.വൈ.എഫ്.ഐ താനൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി), പ്രവീണ്‍ ദാസ്, പ്രിന്‍സി. മരുമകന്‍: സുരേഷ് അമ്പാട്ട്.
 
ജാനകി
പരപ്പനങ്ങാടി: ചെട്ടിപ്പടി പുത്തന്‍തെരുവിലെ പരേതനായ പയനിങ്ങല്‍ ബാലകൃഷ്ണന്റെ ഭാര്യ ജാനകി(87) അന്തരിച്ചു. മക്കള്‍: കുഞ്ഞിലക്ഷ്മി, സരസിജാക്ഷി, ശ്രീദേവി, സതീദേവി, രാമചന്ദ്രന്‍, ഷീല. മരുമക്കള്‍: ഭാസ്‌കരന്‍, ശശിധരന്‍.
 
കൗസല്യ
പരപ്പനങ്ങാടി: ചെട്ടിപ്പടി, മുടുവിങ്ങല്‍ പരേതനായ ചോയിമഠത്തില്‍ നാരായണന്റെ ഭാര്യ കൗസല്യ(84) അന്തരിച്ചു. മക്കള്‍: ശാന്തകുമാരി, സതീദേവി, രാധാകൃഷ്ണറാവു, ശിവദാസന്‍, ഭാഗ്യനാഥന്‍, ദയാനിധി, ഇന്ദിരാപ്രിയദര്‍ശിനി, രമണി. മരുമക്കള്‍: സഹദേവന്‍, അശോകന്‍, പവിത്രന്‍, പ്രമേശന്‍, ചാന്ദ്‌നി, ഉഷാകുമാരി, ബിനു, സ്മിത. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
 
പദ്മനാഭന്‍
തിരൂര്‍: തൃക്കണ്ടിയൂര്‍ സുധര്‍മ്മയില്‍ കെ. പദ്മനാഭന്‍(66) അന്തരിച്ചു. സഹോദരങ്ങള്‍: ലക്ഷ്മിക്കുട്ടി അച്യുതന്‍(തിരൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍), ബാലകൃഷ്ണന്‍, പരേതനായ കെ. രാജശേഖരന്‍.
 
മൊയ്തീന്‍കുട്ടി
കാളികാവ്: പൂങ്ങോട്ടിലെ എറിയാട്ടുകുയ്യന്‍ മൊയ്തീന്‍കുട്ടി(80) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്, പാത്തുമ്മ, ആമിന, ഷൗക്കത്ത്, മറിയുമ്മ, അബ്ദുല്‍കരീം, മന്‍സൂര്‍. മരുമക്കള്‍: അഹമ്മദ്കുട്ടി, ഉമ്മര്‍, അലവി, ഫാത്തിമ, ആത്തിക്ക, ശീബ, നാജറ. സഹോദരി: പാത്തുമ്മ.
 
ഹംസപ്പ
പെരിന്തല്‍മണ്ണ: പൊന്ന്യാകുര്‍ശിയിലെ പരേതനായ പട്ടാണി കാദറിന്റെ മകന്‍ ഹംസപ്പ (55) അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ ചുമട്ടുതൊഴിലാളി (സി.ഐ.ടി.യു) ആയിരുന്നു. മാതാവ്: ആയിഷ. ഭാര്യ: സഫിയ. മക്കള്‍: ഫിറോസ്, റസിയ, ഷഹനാസ്. മരുമക്കള്‍: റസാഖ് (റിയാദ്), ഫൈസല്‍ (ചുമട്ടുതൊഴിലാളി, സി.ഐ.ടി.യു, പെരിന്തല്‍മണ്ണ), ഫര്‍സാന.
 
മൊയ്തീന്‍കുട്ടി
പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് അരിപ്ര മണ്ണാറമ്പിലെ തടിയന്‍കോടന്‍ മൊയ്തീന്‍കുട്ടി (74) അന്തരിച്ചു. സി.പി.എം മണ്ണാറമ്പ് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ആയിഷ, മുഹമ്മദ്, അബ്ബാസ്, സക്കീന, റസീന, സക്കീര്‍. മരുമക്കള്‍: അസീസ്, ഖദീജ, റഹ്യാനത്ത്, മജീദ്, ഖൈറുന്നീസ, പരേതനായ അസീസ്.
 
ഹുസൈന്‍ ഹാജി
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ്‌നഗറിലെ റേഷന്‍വ്യാപാരി കുറൂല്‍ പുത്തന്‍പീടിയേക്കല്‍ ഹുസൈന്‍ ഹാജി (65) അന്തരിച്ചു. പിതാവ്: പി.പി. മുഹമ്മദ്കുട്ടി (തിരൂരങ്ങാടി ബ്ലോക്ക്പഞ്ചായത്ത് മുന്‍ അംഗം). ഭാര്യ: ചെമ്പന്‍ മറിയാമു. മക്കള്‍: മുസ്തഫ, സിറാജ്, ഡോ. പി.പി. നൗഷാദ്, സുഹ്‌റ, ഫസീല, നസീറ. മരുമക്കള്‍: സിദ്ദീഖ്, ഷാജി, ഷറഫുദ്ദീന്‍, ജസീന, റസിയ, ഫെബിന.
 
അബ്ദുള്ള
തവനൂര്‍: പുതുപ്പറമ്പില്‍ അബ്ദുള്ള (89) അന്തരിച്ചു. ഭാര്യ: കുഞ്ഞിമ്മ. മക്കള്‍: മുഹമ്മദ്‌റാഫി, അബ്ദുള്‍മജീദ്, അബ്ദുള്‍സലാം, ലൈല. മരുമക്കള്‍: ആയിഷ, ഷഹര്‍ബാന്‍, സാഹി, മുഹമ്മദ്കുട്ടി.
 
അമ്മു മാരാസ്യാര്‍
എടപ്പാള്‍: ശുകപുരം ദക്ഷിണാമൂര്‍ത്തിക്ഷേത്രത്തിലെ പഴയകാല സോപാന കലാകാരനായിരുന്ന ശുകപുരം മാരാത്ത് പരേതനായ ശങ്കരമാരാരുടെ ഭാര്യ അമ്മു മാരാസ്യാര്‍(ലക്ഷ്മിക്കുട്ടി-90) ഗുരുവായൂര്‍ മമ്മിയൂര്‍ നന്ദനത്തില്‍ അന്തരിച്ചു.
 
ജസീന
കാളികാവ്: ചോക്കാട് കാഞ്ഞിരാംപാടത്തെ തടിയന്‍ ഉമ്മര്‍കോയയുടെ ഭാര്യ ജസീന(33) അന്തരിച്ചു. മക്കള്‍: ഷിറിന്‍ ഷഹാന, ഫാത്തിമ സന, ഫാത്തിമ ഹിബ.
 
ഉണ്ണിപ്പ
മേലാറ്റൂര്‍: ഉച്ചാരക്കടവ് ജെ.സി.ബിപ്പടിയിലെ കോല്‍ത്തൊടി ഉണ്ണിപ്പ(75) അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: ജാഫര്‍, ഹാരിസ്(സൗദി അറേബ്യ), സീനത്ത്, ബുഷറ, റംലത്ത്, അസ്മാബി, സഫിയ, സാറ. മരുമക്കള്‍: അബൂബക്കര്‍, മുഹമ്മദ്, അസൈനാര്‍, അബൂബക്കര്‍, സെയ്ത്, സക്കീര്‍, ആമിന, ഫെമിന. സഹോദരി: ആമിന. ഖബറടക്കം ഞായറാഴ്ച ചെമ്മാണിയോട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
അയ്യപ്പന്‍
മേലാറ്റൂര്‍: വേങ്ങൂരിലെ വടക്കേക്കര അയ്യപ്പന്‍ (70) അന്തരിച്ചു. ഭാര്യ: കാളി. മക്കള്‍: സുകുമാരന്‍, മുത്തുരാമന്‍, ഗോവിന്ദന്‍, സുധീഷ്, അനീഷ്, ഷാജുമോന്‍, ശാന്ത, രുക്മിണി, വിജയകുമാരി. മരുമക്കള്‍: സുശീല, സ്മിത, അനില, പുഷ്പലത, ചന്ദ്രന്‍, കറുപ്പന്‍, പരേതനായ സുബ്രഹ്മണ്യന്‍.
 
പരിയേണി
മേലാറ്റൂര്‍: മേച്ചേരിക്കുന്നത്ത് കോളനിയിലെ പരേതനായ വെളുത്തയുടെ ഭാര്യ പരിയേണി (കുഞ്ഞ-70) അന്തരിച്ചു. മക്കള്‍: രാമകൃഷ്ണന്‍, രാമദാസ്, ചക്കി, സരോജിനി, കാളി. മരുമക്കള്‍: കുഞ്ഞു, ഗിരിജ, സുലോചന. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
 
മുഹമ്മദ്കുട്ടി
കല്പകഞ്ചേരി: ചീരാംകുളങ്ങര മുഹമ്മദ്കുട്ടി(കുഞ്ഞുട്ടിഹാജി-58) അന്തരിച്ചു. വളവന്നൂര്‍ പഞ്ചായത്ത് അബുദാബി കെ.എം.സി.സി സെക്രട്ടറി, കന്മനം മഹല്ല് ഇഹ്‌സാനുല്‍ അനാം റിലീഫ് കമ്മിറ്റി ട്രഷറര്‍, വളവന്നൂര്‍ പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: റഹ്മത്ത്. മക്കള്‍: ജബ്ബാര്‍(അല്‍-ഐന്‍), സുബൈര്‍, ഖദീജ, ഫാത്തിമ, സഫിയ. മരുമക്കള്‍: അബ്ദുല്‍റഷീദ്, അബ്ദുല്‍കരീം, അബ്ദുസലാം, ജുബൈരിയ്യ. സഹോദരങ്ങള്‍ ബീരാന്‍കുട്ടി, കുഞ്ഞീതു, ഹംസക്കുട്ടി, ഇയ്യാത്തുട്ടി, ഉണ്ണീമ.
 
അനീസ്
കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി അസ്‌കര്‍ മന്‍സിലില്‍ പുല്ലന്‍ ഹസ്സന്റെ മകന്‍ അനീസ്(25) അന്തരിച്ചു. മാതാവ്: ഫാത്തിമ. ഭാര്യ: ജംഷീന. സഹോദരങ്ങള്‍: അസ്ലം, അസ്‌കര്‍, ഫഹ്മിത.
 
മുഹമ്മദ്
കാളികാവ്: കറുത്തേനിയിലെ മഠത്തില്‍ മുഹമ്മദ്(73) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ഫാത്തിമ, അബ്ദുള്ള, ഹക്കീം, ഷംസുദ്ദീന്‍, സുലൈഖ, ഫൗസിയ, റംല. മരുമക്കള്‍: റംലത്ത്, സീനത്ത്, ബുഷ്‌റ.
 
ചേക്കു
പാണക്കാട്: പരേതനായ ഒസ്സാന്‍ചുണ്ടയില്‍ മുഹമ്മദിന്റെ മകന്‍ ചേക്കു (48) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: മന്‍സൂര്‍, ഷംസീര്‍, ഷറഫലി, സാഹിറ ഫര്‍സാന. മരുമക്കള്‍: സമീര്‍, ഉമ്മുസല്‍മ, ഷഫ്‌ന, ഷംല.
 
ആയിശ
പുല്പറ്റ: ഷാപ്പിന്‍കുന്ന് പരേതനായ മുക്കന്‍വട്ടക്കണ്ടത്തില്‍ മുഹമ്മദിന്റെ (കുട്ടികാക്ക) ഭാര്യ മുളിയില്‍ ആയിശ (80) അന്തരിച്ചു. മക്കള്‍: അബ്ദുറഹിമാന്‍, കുഞ്ഞുമൊയ്തീന്‍ (പുല്പറ്റ പഞ്ചായത്ത് മുന്‍ മെമ്പര്‍), മൂസ്സാന്‍, അബ്ദുള്ളക്കുട്ടി, റുഖിയ, സൈനബ, ഫാത്തിമ്മ. മരുമക്കള്‍: കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ (കളത്തുംപടി), ഹംസ (വെള്ളുവങ്ങാട്), അബ്ദു (തൃപ്പനച്ചി), ആയിശുമ്മ (കളത്തുംപടി), ഉമ്മുകുല്‍സു (കിടങ്ങഴി), ഖദീജ (കല്ലച്ചാല്‍), ഫാത്തിമ്മ (തോട്ടേക്കാട്).
 
ഖദീജ
വാഴക്കാട്: ആക്കോട് കോടിയമ്മല്‍ പരേതനായ വാര്യംതൊടിക മുഹമ്മദിന്റെ ഭാര്യ ഖദീജ (75) അന്തരിച്ചു. മക്കള്‍: ഹസൈന്‍, ആമിന, ഫാത്വിമ, ആയിശ. മരുമകള്‍ ജമീല.
 
ഹസീന
തിരൂര്‍: മങ്ങാട് സ്വദേശി കായല്‍മഠത്തില്‍ സമീറിന്റെ ഭാര്യ ഹസീന (35) അന്തരിച്ചു. മക്കള്‍: സഫ്‌ന, സഫ്‌നീത്, സിനാന്‍.
 
മുഹമ്മദ്കുട്ടി ഹാജി
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ സൂപ്പിനഗര്‍ ചങ്ങരന്‍ചോല മുഹമ്മദ്കുട്ടി ഹാജി (60) അന്തരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍: മുബാറക്, ലുഖ്മാനുല്‍ ഹക്കീം, ഷംസുദ്ദീന്‍, യൂസഫ്, മജീദ്, രോസ്‌ന, രിസാന, സുലൈഖ.
 
മാധവി അമ്മ
പരപ്പനങ്ങാടി: കുരിക്കള്‍റോഡ് അമ്പാടി നഗറിലെ പരേതനായ ബാലകൃഷ്ണപണിക്കരുടെ ഭാര്യ കുറിഞ്ഞേരി മാധവിഅമ്മ (95) അന്തരിച്ചു. മക്കള്‍: രാജുനായര്‍. ജനാര്‍ദനന്‍ (മണി), പരേതരായ രവീന്ദ്രന്‍, സൈതുനായര്‍. മരുമക്കള്‍: ജാനകി, പദ്മാവതി, സുശീല, ശ്രീജ. ശവസംസ്‌കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പില്‍.
 
നാരായണി
നെടിയിരുപ്പ്: ചിറയില്‍ കളത്തില്‍ നാരായണി (85) അന്തരിച്ചു. മക്കള്‍: നാരായണന്‍, പ്രഭാകരന്‍, സോമസുന്ദരന്‍, സുലോചന, രമ. മരുമക്കള്‍: രവി (ആനക്കാംപൊയില്‍), ഷാജി (തിരുവമ്പാടി), വിജയകുമാരി, ശാരദ, അനിത.
 
ചന്ദ്രന്‍
കാളികാവ്: പുല്ലങ്കോട് ഹൈസ്‌കൂള്‍പടിയിലെ ചന്ദ്രന്‍ പൂളക്കല്‍ (82) അന്തരിച്ചു. ഭാര്യ പരേതയായ മീനാക്ഷി. മക്കള്‍: മധുസൂദനന്‍ (ടാക്‌സ് പ്രാക്ടീഷണര്‍), അശോക്കുമാര്‍, സുരേഷ്ബാബു (അഡ്വ.), ശിവജി. മരുമക്കള്‍: ചന്ദ്രിക, നിര്‍മല.
 
ഗോപിനാഥന്‍ നായര്‍
എടക്കര: വഴിക്കടവ് പോലീസ്സ്‌റ്റേഷനു
സമീപം കുമ്പളപ്പിള്ളില്‍ ഗോപിനാഥന്‍ നായര്‍(74)അന്തരിച്ചു.
 
കെ.വി. ചെല്ലപ്പന്‍ നായര്‍
നിലമ്പൂര്‍: നിലമ്പൂര്‍ രാമംകുത്ത് ഉഷാനിവാസില്‍ കെ.വി. ചെല്ലപ്പന്‍ നായര്‍(82)അന്തരിച്ചു. ഭാര്യ: ഉമാദേവി. മക്കള്‍: പുഷ്പ(റായ്പുര്‍), പ്രദീപ്, ലത, ഇന്ദു(ബിലാസ്​പുര്‍), ബിന്ദു(റായ്പുര്‍), വിനയകുമാര്‍, അനില്‍(ബിലാസ്​പുര്‍), സുനില്‍(റായ്പുര്‍), നിഷ.
 
തങ്കം
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ തോക്കാംപാറയിലെ അറപ്പുഴക്കല്‍ നാരായണന്റെ ഭാര്യ നമ്പിടിവീട്ടില്‍ തങ്കം (72)അന്തരിച്ചു. മക്കള്‍: ശ്രീമതി, ജയശ്രീ, സുരേഷ്, ബിജു, അനില്‍കുമാര്‍, സന്തോഷ്, ഷീബ, ഷീജ, ഷീല, ശ്രീധരന്‍. മരുമക്കള്‍: രവീന്ദ്രന്‍, ഗോപാലകൃഷ്ണന്‍, പ്രദീപ്, അഭിലാഷ്, ഗീത, ധന്യ, അഭിനി.
 
തങ്കമ്മ
ചന്തക്കുന്ന്: മയ്യന്താനി പരേതനായ പുത്തൂര്‍ മേപ്പുറത്ത് മത്തായിയുടെ ഭാര്യ തങ്കമ്മ(78)അന്തരിച്ചു. മക്കള്‍: ജേക്കബ്, തമ്പി, അലക്‌സ്. മരുമക്കള്‍: ലിസി, ആലീസ്, പൊന്നമ്മ.
 
വേലായുധന്‍
കുറുവ: കുറുവ സെന്ററിലെ തീക്കുന്നന്‍ വേലായുധന്‍(78) അന്തരിച്ചു. ഭാര്യ: ചിരുത. മക്കള്‍: ചന്ദ്രന്‍, ബാലന്‍, സുന്ദരന്‍, രാജാമണി. മരുമക്കള്‍: ചന്ദ്രന്‍, പ്രസന്ന, ബിന്ദു, പ്രസന്ന.
 
കുട്ടന്‍
മഞ്ചേരി: എസ്.ബി.ടി. മഞ്ചേരി ശാഖയില്‍നിന്ന് വിരമിച്ച തൃക്കലങ്ങോട് കാരക്കുന്ന് പരേതനായ താഴത്തെവീട്ടില്‍ ചാത്തന്റെ മകന്‍ കുട്ടന്‍(60) അന്തരിച്ചു. ഭാര്യ: കാളി. മക്കള്‍: ബേബിസുമതി, ബിന്ദു, റീന, ദിനേശ്കുമാര്‍. മരുമക്കള്‍: വേലായുധന്‍, വാസുദേവന്‍, സുരേഷ്‌കുമാര്‍, ഐശ്വര്യ. സഹോദരങ്ങള്‍: നീലകണ്ഠന്‍, നാടി, ശങ്കരന്‍.
 
മൊയ്തീന്‍
കൊണ്ടോട്ടി: മേലങ്ങാടി കുണ്ടില്‍ മൊയ്തീന്‍(85) അന്തരിച്ചു. ഭാര്യ: ഇത്തിക്കുട്ടി കൊട്ടപ്പുറം. മക്കള്‍: മുഹമ്മദ്, മജീദ്(സൗദി അറേബ്യ), അസീസ്(സൗദി അറേബ്യ), ഷറഫുദ്ദീന്‍(ബഹ്‌റൈന്‍), സുബൈദ. മരുമക്കള്‍: ഫാത്തിമ(കുന്നുംപുറം), മുനവ്വിറ(തുറക്കല്‍), ജമീല(മേലങ്ങാടി), സുല്‍ഫത്ത്(കാവനൂര്‍), ബഷീര്‍(ജിദ്ദ).
 
ചേക്കു
പാണക്കാട്: പരേതനായ ഒസ്സാന്‍ചുണ്ടയില്‍ മുഹമ്മദിന്റെ മകന്‍ ചേക്കു (48) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: മന്‍സൂര്‍, ഷംസീര്‍, ഷറഫലി, സാഹിറ ഫര്‍സാന. മരുമക്കള്‍: സമീര്‍, ഉമ്മുസല്‍മ, ഷഫ്‌ന, ഷംല.
 
ആയിശ
പുല്പറ്റ: ഷാപ്പിന്‍കുന്ന് പരേതനായ മുക്കന്‍വട്ടക്കണ്ടത്തില്‍ മുഹമ്മദിന്റെ (കുട്ടികാക്ക) ഭാര്യ മുളിയില്‍ ആയിശ (80) അന്തരിച്ചു. മക്കള്‍: അബ്ദുറഹിമാന്‍, കുഞ്ഞുമൊയ്തീന്‍ (പുല്പറ്റ പഞ്ചായത്ത് മുന്‍ മെമ്പര്‍), മൂസ്സാന്‍, അബ്ദുള്ളക്കുട്ടി, റുഖിയ, സൈനബ, ഫാത്തിമ്മ. മരുമക്കള്‍: കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ (കളത്തുംപടി), ഹംസ (വെള്ളുവങ്ങാട്), അബ്ദു (തൃപ്പനച്ചി), ആയിശുമ്മ (കളത്തുംപടി), ഉമ്മുകുല്‍സു (കിടങ്ങഴി), ഖദീജ (കല്ലച്ചാല്‍), ഫാത്തിമ്മ (തോട്ടേക്കാട്).