ബി.ജെ.പി. ജാഥയ്ക്ക് സ്വീകരണം

Posted on: 03 May 2015കോഴിക്കോട്: അഴിമതി, ഒത്തുതീര്‍പ്പ് രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് നയിക്കുന്ന പ്രചാരണജാഥയ്ക്ക് രാമനാട്ടുകരയില്‍ സ്വീകരണം നല്‍കി. രാമനാട്ടുകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.കെ. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. എസ്.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ. പ്രേമന്‍, രാമദാസ് മണലേരി, സുകുമാരന്‍, ദുര്‍ഗാദാസ് തുടങ്ങിയവര്‍ സംസാരിച്ചു.


More News from Kozhikode