ചിന്മയ വിദ്യാലയം: മാനേജ്‌മെന്റും അധ്യാപകരും തമ്മിലുള്ള തര്‍ക്കം തുടരുന്നു

Posted on: 03 May 2015കോഴിക്കോട്: ചിന്മയവിദ്യാലത്തിലെ മാനേജ്‌മെന്റും അധ്യാപകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹാരമാവാതെ തുടരുന്നു.
തിങ്കളാഴ്ച കളക്ടറുടെ ചേംബറില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടക്കുമെന്ന് കേരള അണ്‍-എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി അറിയിച്ചു. എന്നാല്‍ ഇത്തരമൊരു ചര്‍ച്ചയെക്കുറിച്ച് തങ്ങള്‍ക്ക് ഒരുവിവരവും ലഭിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രതിനിധികള്‍ പറയുന്നത്.
സ്‌കൂള്‍ മാനേജ്‌മെന്റുമായി ശനിയാഴ്ചയും ചര്‍ച്ചനടന്നതായും ഇതിനിടയില്‍ അധ്യാപിക ബീനയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി അവരെ സ്വകാര്യാസ്​പത്രിയില്‍ പ്രവേശിപ്പിച്ചതായും അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ അധ്യാപകരുടെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയ്ക്കിടെ അങ്ങിനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വിദ്യാലയത്തിന്റെ സെക്രട്ടറി ബാബുരാജ് പറഞ്ഞു.
ചിന്മയ സ്‌കൂളിലെ സംഭവങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെടണമെന്ന് അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെ. ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എം. രാജന്‍, ലിസ്സി, പി.ടി. രാജേഷ്, എം.എ. സതീഷ്, ടി. രാമചന്ദ്രന്‍, കെ. സുരേഷ്, എം.പി. രാമചന്ദ്രന്‍, ജിഷാ സുകുമാരന്‍, ഷീന സി.കെ., സീന സിറിള്‍ എന്നിവര്‍ പ്രസംഗിച്ചു.


More News from Kozhikode