സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് ജൂബിലി സൗഹാര്‍ദസംഗമം

Posted on: 03 May 2015ിക്കുനി: മതവിശ്വാസികള്‍ക്കിടയില്‍ സ്‌നേഹവും സഹിഷ്ണുതയും സാധ്യമാക്കാന്‍ മതാന്തരസംവാദങ്ങള്‍ക്ക് കഴിയുമെന്ന് നരിക്കുനി സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് സില്‍വര്‍ ജൂബിലി സമാപനത്തോടനുബന്ധിച്ച് നടന്ന സ്‌നേഹസംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ശക്തിപ്പെട്ടുവരുന്ന വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ അതത് മതനേതൃത്വം രംഗത്തുവരണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
അഡ്വ. പി.ടി.എ. റഹിം എം.എല്‍.എ. സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്. ജനറല്‍ സെക്രട്ടറി പി. മമ്മദ്‌കോയ അധ്യക്ഷതവഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, പി.ആര്‍. നാഥന്‍, താമരശ്ശേരി രൂപതാ ചാന്‍സലര്‍ റവ. ഡോ. എബ്രഹാം കാവില്‍ പുരയിടത്തില്‍, ശുക്കൂര്‍ കോണിക്കല്‍, വി.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ജൂബിലി സമാപനപരിപാടികളും പുതുതായി ആരംഭിക്കുന്ന അല്‍ ഫിത്ത്‌റ പ്രീ സ്‌കൂളിന്റെ ഉദ്ഘാടനവും കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് സി.പി. ഉമര്‍സുല്ലമി നിര്‍വഹിച്ചു. അന്ധവിശ്വാസനിര്‍മാര്‍ജനത്തിന് കേരളത്തില്‍ അടിയന്തരമായി നിയമനിര്‍മാണം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ. അബൂബക്കര്‍ ഹാജി അധ്യക്ഷതവഹിച്ചു. കാക്കൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, എം.കെ. സന്തോഷ്, ടി. കുഞ്ഞബ്ദുള്ള ഹാജി, വി.പി. അബ്ദുല്‍ഖാദര്‍, അഡ്വ. പി.എം. മുഹമ്മദ് ഹനീഫ്, സി. മരക്കാരുട്ടി, നസീര്‍ ചെറുവാടി, എന്‍. ഫാത്തിമ പാലത്ത്, വിജേഷ്, എം.പി. അബ്ദുല്‍ ഗഫൂര്‍, ഇക്ബാല്‍ പുന്നശ്ശേരി, അഡ്വ. കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.


More News from Kozhikode