കാറ്റില്‍ മരം വീണു; കൊമ്പ് യുവാവിന്റെ കാലില്‍ തുളഞ്ഞുകയറി

Posted on: 03 May 2015കോഴിക്കോട്: ശനിയാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ മറിഞ്ഞുവീണ മരത്തിന്റെ കൊമ്പ് യുവാവിന്റെ കാലില്‍ തുളഞ്ഞു കയറി.
ചക്കിട്ടപാറ കുന്നത്ത് നാരായണ (50) ന്റെ ഇടത് മുട്ടിന് താഴെയാണ് മരക്കൊമ്പ് കുത്തിക്കയറിയത്.
കായണ്ണയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന യുവാവ് പണി കഴിഞ്ഞ് തിരികെ പോകാന്‍ തുടങ്ങുന്നതിനിടെയാണ് അപകടം പിണഞ്ഞത്. നാരായണനെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.


More News from Kozhikode