മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയന്‍: എ.കെ. സജീവന്‍ പ്രസിഡന്റ്; ആര്‍. ഗിരീഷ് കുമാര്‍ ജന. സെക്രട്ടറി

Posted on: 03 May 2015കോഴിക്കോട്: മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി എ.കെ. സജീവനെയും (കണ്ണൂര്‍) ജനറല്‍ സെക്രട്ടറിയായി ആര്‍. ഗിരീഷ് കുമാറിനെയും (കോഴിക്കോട്) തിരഞ്ഞെടുത്തു.
ബി. മുരളീകൃഷ്ണന്‍(കൊച്ചി)-വൈസ് പ്രസിഡന്റ്, ആര്‍. ജയപ്രസാദ് (തുരുവനന്തപുരം)-ജോയന്റ് സെക്രട്ടറി, അഞ്ജന ശശി(കോഴിക്കോട്)-ഖജാന്‍ജി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
നിര്‍വാഹകസമിതി അംഗങ്ങളായി ആര്‍.എല്‍. ഹരിലാല്‍, ശശിധരന്‍ മങ്കത്തില്‍, സി. രണ്‍ജിത്ത്, പി.എസ്. രാകേഷ് (കോഴിക്കാട്), ദിനകരന്‍ കൊമ്പിലാത്ത് (കണ്ണൂര്‍), വി.യു. മാത്യുക്കുട്ടി (തൃശ്ശൂര്‍), എം. മഹാദേവന്‍ (പാലക്കാട്), ജി. രാജേഷ് (കോട്ടയം), പി. ജയേഷ്( ആലപ്പുഴ), സിറാജ് കാസിം (കൊച്ചി), ബിജു പാപ്പച്ചന്‍ (കൊല്ലം), എ.വി. അനീഷ് (തിരുവനന്തപുരം) എന്നിവരെയും തിരഞ്ഞെടുത്തു.
മാതൃഭൂമിയുടെ വികസനക്കുതിപ്പുകളെ തടസ്സപ്പെടുത്താനുള്ള ബാഹ്യശക്തികളുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് നടന്ന യോഗത്തില്‍ പ്രസിഡന്റ് അശോക് ശ്രീനിവാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.പി. സൂര്യദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാതൃഭൂമി എംപ്ലോയീസ് കോണ്‍കോഡ് ജനറല്‍ സെക്രട്ടറി കെ. വിശ്വനാഥ്, വി.ബി. ഉണ്ണിത്താന്‍, എം. നന്ദകുമാര്‍, ജോളി അടിമത്ര, എസ്. പ്രകാശ്, കെ.കെ. ബാലരാമന്‍, എം. സുധീന്ദ്ര കുമാര്‍, സെലിം അജന്ത, ആര്‍.എല്‍. ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ചീഫ് സബ് എഡിറ്ററായിരുന്ന കെ.വി. അനൂപിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.


More News from Kozhikode