കനത്തമഴയും കാറ്റും 110 കെ.വി. ലൈനുകള്‍ രണ്ടിടത്ത് പൊട്ടിവീണു പേരാമ്പ്ര ഇരുട്ടില്‍

Posted on: 03 May 2015പേരാമ്പ്ര: ശനിയാഴ്ച വൈകിട്ട് കനത്ത മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ് പേരാമ്പ്ര മേഖലയില്‍ വൈദ്യുതിവിതരണം തടസ്സപ്പെട്ടു.
കക്കയം-കണ്ണൂര്‍ 110 കെ.വി. വൈദ്യുതി ലൈന്‍ ചക്കിട്ടപാറ സബ്‌സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്ത് പൊട്ടിവീണു.
കുളത്തംതറ ഭാഗത്തും പട്ടാണിപ്പാറയിലുമാണ് ലൈനുകള്‍ പൊട്ടിവീണത്. 11 കെ.വി.ലൈനിലും എല്‍.ടി.ലൈനിലും ഇവ ഉടക്കിക്കിടക്കുന്നതിനാല്‍ ചക്കിട്ടപാറ സബ്‌സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പാടേ തടസ്സപ്പെട്ടു.
വൈദ്യുതിവിതരണം നിലച്ചതോടെ ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായി. മിക്ക ബി.എസ്.എന്‍.എല്‍. ടവറുകളും വൈദ്യുതിയെമാത്രം ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.


More News from Kozhikode