സ്‌പെഷല്‍ പ്രൊസിക്യൂട്ടര്‍ നിയമനം വൈകിക്കുന്നത് പ്രതികളെ സഹായിക്കാന്‍

Posted on: 03 May 2015കോഴിക്കോട്: നാദാപുരം വെള്ളൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഷിബിന്റെ വധവുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ പ്രൊസിക്യൂട്ടറെ നിയമിക്കുന്നതിന് താമസം വരുത്തിയത് ലീഗ് ക്രിമിനലുകള്‍ക്ക് ജാമ്യം ഉറപ്പാക്കാന്‍ വേണ്ടിയാണെന്ന് ജില്ലാ എല്‍.ഡി.എഫ്. യോഗം കുറ്റപ്പെടുത്തി.
വര്‍ഷങ്ങളായി സമാധാനം നിലനിന്ന നാദാപുരത്ത് സമാധാനം ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണപോലും ലംഘിക്കപ്പെടുകയാണ്. ക്രിമിനലുകള്‍ക്ക് വേണ്ടി ഗവ. സംവിധാനം ഉപയോഗിക്കുന്ന കാര്യത്തില്‍ ഘടക കക്ഷികള്‍ അഭിപ്രായം പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
മന്ത്രിമാരായ കെ.എം. മാണിയും കെ. ബാബുവും രാജിവെക്കണമെന്നാവശ്യപ്പെട്ട് മെയ് 16-ന് കോര്‍പ്പറേഷനില്‍ മൂന്നു സ്ഥലത്തും മുനിസിപ്പല്‍, പഞ്ചായത്ത് കേന്ദ്രങ്ങളിലും ബഹുജന ധര്‍ണനടത്താനും തീരുമാനിച്ചു.
ടി.വി. ബാലന്‍ അധ്യക്ഷതവഹിച്ചു. പി.മോഹനന്‍, എം. ഭാസ്‌കരന്‍, കെ. ലോഹ്യ, എം. ആലിക്കോയ, പി.ടി.മാത്യു, പി.ടി.ആസാദ്, മുക്കം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.


More News from Kozhikode