ഡി.വൈ.എഫ്.ഐ.യുടെ ഫാസിസം അനുവദിക്കില്ല: എം.എസ്.എഫ്.

Posted on: 03 May 2015കോഴിക്കോട്: മികച്ച രീതിയില്‍ വിദ്യാഭ്യാസ മേഖലയെ മാറ്റിക്കൊണ്ടിരിക്കുന്ന മന്ത്രി പി.കെ. അബ്ദുറബ്ബിനെ കോഴിക്കോട് നരിക്കുനിയില്‍വെച്ച് റോഡില്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ത്ത ഡി.വൈ.എഫ്.ഐ. നടപടി കാടത്വമാണെന്നും ഇത്തരം കമ്യൂണിസ്റ്റ് ഫാസിസം കേരളത്തില്‍ അനുവദിക്കില്ലെന്നും എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ടി.പി. അഷറഫ് അലിയും ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദും പ്രസ്താവിച്ചു. എം.എ. ബേബി തകര്‍ത്ത് തരിപ്പണമാക്കിയ വിദ്യാഭ്യാസ മേഖലയെ ആധുനികീകരിച്ച അബ്ദുറബ്ബിനെതിരെ മാധ്യമ കമ്യൂണിസ്റ്റുകളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചാരണങ്ങളെ പൊതുസമൂഹവും അക്കാദമിക സമൂഹവും തള്ളിക്കളഞ്ഞതിലുള്ള ജാള്യത മറച്ചുവെക്കാനാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.


More News from Kozhikode