ജീവനക്കാരിയെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ നടപടിവേണം

Posted on: 03 May 2015കോഴിക്കോട്: പോലീസ് കമ്മീഷണര്‍ ഓഫീസ് ജീവനക്കാരി ഷീബാമാത്യുവിനെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി. പ്രേമവല്ലി ആവശ്യപ്പെട്ടു.
പോലീസ് ആസ്ഥാനത്ത് വനിതാജീവനക്കാരിക്കെതിരെ നടന്ന കൈയേറ്റത്തിനെതിരെ വനിതാകമ്മീഷനില്‍ പരാതി നല്‍കും. സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ നടത്തിയ പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് എം.എ.ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.പി.ബാലകൃഷ്ണന്‍, കെ.സി.രാജീവന്‍, എം.പ്രകാശന്‍, എം.വാസന്തി, കെ.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.


More News from Kozhikode