അര്‍ബുദ ചികിത്സയ്ക്ക് ഹോമിയോ ഫലപ്രദം -സെമിനാര്‍

Posted on: 03 May 2015കോഴിക്കോട്: മറ്റു ചികിത്സാരീതികളെപ്പോലെ അര്‍ബുദരോഗത്തിന് ഹോമിയോപ്പതിയും ഫലപ്രദമാണെന്ന് സെമിനാര്‍. ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് ഓര്‍ഗനോണ്‍ വകുപ്പ് നടത്തിയ അര്‍ബുദ ശില്പശാലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹോമിയോപ്പതി ചികിത്സയിലൂടെ അര്‍ബുദ രോഗം എങ്ങനെ സുഖപ്പെടുത്താമെന്ന വിഷയത്തില്‍ വണ്ടൂര്‍ ഗവ. ഹോമിയോപ്പതി കാന്‍സര്‍ ആസ്​പത്രി 'ചേതന'യിലെ ഡോക്ടര്‍ വിനു കൃഷ്ണന്‍ ക്ലാസെടുത്തു. രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ഇതുവരെ നടത്തിയ ചികിത്സയില്‍ നിന്ന് വ്യക്തമായതായി ഡോക്ടര്‍ പറഞ്ഞു.
കീമോതെറാപ്പിയും ശസ്ത്രക്രിയയുമൊന്നും സാധ്യമല്ലാത്ത രോഗികള്‍ എത്തുന്നുണ്ട്. ഇതുകൂടാതെ രോഗത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ഹോമിയോ ചികിത്സ തേടുന്നവരും ഏറെയാണെന്ന് ഡോ.വിനു വ്യക്തമാക്കി.
അലോപ്പതി ചികിത്സാരീതിയെക്കുറിച്ച് വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസെടുത്തു. അര്‍ബുദരോഗത്തെ ക്കുറിച്ച് രോഗികളെ കൃത്യമായി ബോധ്യപ്പെടുത്തണം. ഒരാള്‍ക്ക് അര്‍ബുദം വന്നാല്‍ നേരത്തേ അസുഖംവന്ന് ചികിത്സ തേടിയ ആള്‍ അതിനെക്കുറിച്ച് പറയുന്നത് ഡോക്ടര്‍മാര്‍ വിവരിക്കുന്നതിനേക്കാള്‍ ഫലപ്രദമാണെന്ന് ഡോ.വി.പി. ഗംഗാധരന്‍ പറഞ്ഞു.
ശില്പശാല തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിഷ പോള്‍ അധ്യക്ഷയായി. സൂപ്രണ്ട് ഡോ.കെ.എല്‍. ബാബു, ഡോ.ആര്‍. ജയകൃഷ്ണന്‍, ഡോ. അബ്ദുള്‍ മജീദ്, ഡോ. ചേതന എന്നിവര്‍ സംസാരിച്ചു. നടക്കാവ് ഈസ്റ്റ് അവന്യൂ ഹോട്ടലില്‍ നടക്കുന്ന ശില്പശാല ഞായറാഴ്ച സമാപിക്കും.


More News from Kozhikode