പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ജീവനക്കാരിക്ക് സഹപ്രവര്‍ത്തകന്റെ മര്‍ദനം

Posted on: 03 May 2015കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ കാഷ്യറായ ഷീബ മാത്യുവിന് സഹപ്രവര്‍ത്തകന്റെ മര്‍ദനം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ശബളബില്ലുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് സഹപ്രവര്‍ത്തകനായ എന്‍.ജി.ഒ. യൂണിയന്‍ നേതാവ് ഇവരെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഏതാനം ദിവസങ്ങളിലായി നിലനിന്ന വാക്തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇവരെ പിന്നീട് ബീച്ചാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കസബ പോലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കി.


More News from Kozhikode