ബസ് സര്‍വീസ് തുടങ്ങണം

Posted on: 03 May 2015കോഴിക്കോട്: വെസ്റ്റ്ഹില്‍ ചുങ്കത്തുനിന്ന് ബൈപ്പാസ് വഴി രാമനാട്ടുകരയ്ക്ക് ലോഫ്‌ലോര്‍ ബസ് സര്‍വീസ് വേണമെന്ന് ജെ.എസ്.എസ്. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ വെസ്റ്റ്ഹില്‍ ചുങ്കത്തുനിന്ന് ബൈപ്പാസ് വഴിയാണ് പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് വരുന്നതെങ്കിലും ഇതുകൊണ്ട് നഗരത്തിലെ യാത്രക്കാര്‍ക്ക് പ്രയോജനമില്ല. ഗസ്റ്റ്ഹൗസ്, ഈസ്റ്റ്ഹില്‍ മ്യൂസിയം, കാരപ്പറമ്പ് ഹൈസ്‌കൂള്‍, പാസ്‌പോര്‍ട്ട് ഓഫീസ്, സരോവരം പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവേണ്ട യാത്രക്കാര്‍ക്ക് ഇപ്പോള്‍ ബസ് യാത്രയ്ക്ക് സൗകര്യമില്ല. ഇതിന് പരിഹാരമായി ഇതുവഴി ലോഫ്‌ലോര്‍ ബസ് ഓടിക്കണമെന്ന് ജില്ലാ സെക്രട്ടറി സി.പി. കുമാരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


More News from Kozhikode