കുടിവെള്ളപദ്ധതി പ്രവൃത്തി ഉദ്ഘാടനം

Posted on: 03 May 2015ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തിലെ തീരദേശ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടുകൊണ്ടുള്ള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ജയരാജന്‍ നിര്‍വഹിച്ചു.
വൈ. പ്രസിഡന്റ് പി.വി. കവിത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, പി.വി. അജിത, പൊന്നന്‍ കുമാരന്‍ വെളിച്ചപ്പാട്, വി.പി. ഗോപാലകൃഷ്ണന്‍, വി.പി. ഹരിദാസന്‍, ശ്രീധരന്‍ ഊരാളുങ്കല്‍, പി. അജയന്‍, കോയിറ്റോടി ഗംഗാധരക്കുറുപ്പ്, പ്രദീപന്‍ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.


More News from Kozhikode