താമരശ്ശേരിയില്‍ വോളിബോള്‍ പരിശീലന ക്യാമ്പ്‌

Posted on: 03 May 2015താമരശ്ശേരി: അഖിലകേരള ടൂര്‍ണമെന്റ് സമാപിക്കുന്ന കോര്‍ട്ടില്‍ കുട്ടികള്‍ക്കായി വോളിബോള്‍ പരിശീലനം തുടങ്ങുന്നു. ടൂര്‍ണമെന്റിന്റെ സംഘാടകരായ താമരശ്ശേരി സിറ്റി ക്ലബ്ബാണ് മൂന്നാഴ്ചത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനം മെയ് ഏഴിന് തുടങ്ങും.
2000 ജനവരി ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9656899047, 9947776670.


More News from Kozhikode