ധര്‍ണ നടത്തി

Posted on: 03 May 2015കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ -ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഐ.എന്‍.ടി.യു.സി. നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി പന്നിയങ്കരയില്‍ നടന്ന ധര്‍ണ കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ. ജയന്ത് ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് അഡ്വ. എം. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സൗത്ത് റീജനല്‍ കമ്മിറ്റി പ്രസിഡന്റ് കെ. ഷാജി അധ്യക്ഷതവഹിച്ചു. ഡി.സി.സി. ട്രഷറര്‍ മനോളി ഹാഷിം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി. ആദംമുല്‍സി, എം.കെ. ബീരാന്‍, എസ്.കെ. അബൂബക്കര്‍, കെ.ആര്‍. ഗിരീഷ്‌കുമാര്‍, കെ. അനന്തന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


More News from Kozhikode