റാങ്ക് ലിസ്റ്റുണ്ടായിട്ടും ഫിസിക്‌സില്‍ ഗസ്റ്റ് അധ്യാപകനിയമനം

Posted on: 03 May 2015കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി !ഡയറക്ടറേറ്റുകളില്‍നിന്നും ഒഴിവുകള്‍ പി.എസ്.സി.യിലേക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതുകാരണം തങ്ങളുടെ നിയമനം നടക്കുന്നില്ലെന്ന് എഛ്.എസ്.എസ്.ടി. ആന്‍ഡ് എന്‍.വി. ടിഫിസിക്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചുസ്ഥിരം അധ്യാപകനിയമനത്തിനുള്ള റാങ്ക് ലിസ്റ്റുകള്‍ ഉണ്ടായിട്ടും
2009 മുതല്‍ ഇതേവരെ നിയമനങ്ങള്‍ നടന്നിട്ടില്ല. നിലവിലുള്ള ഒഴിവുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചുകൊണ്ടുള്ള അധ്യാപനം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും കുട്ടികളുടെ ഭാവിയെയും അവതാളത്തിലാക്കുകയാണ്. ഇത് സംബന്ധിച്ച് കോടതിയെ സമീപിക്കാനും ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണനടത്താനും തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.


More News from Kozhikode