സിയസ്‌കോ 60 വീടുകള്‍ നിര്‍മിച്ചുനല്‍കുന്നു

Posted on: 03 May 2015കോഴിക്കോട്: കുറ്റിച്ചിറ സിയസ്‌കോയുടെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി 60 വീടുകള്‍ നിര്‍മിച്ചുനല്‍കുന്നു. അഭയം എന്നാണ് പദ്ധതിയുടെ പേര്. കുറച്ചു കുടുംബങ്ങള്‍ക്ക് അവരുടെ സ്ഥലത്തും അതിനു പുറമെ നഗരത്തിനുപുറത്ത് സ്ഥലം വാങ്ങിയും വീടുവെക്കാനാണ് പദ്ധതി.
ആദ്യവീടിന്റെ തറക്കല്ലിടല്‍ മൂന്നിന് രാവിലെ 9.30-ന് കല്ലായ് അത്തിക്കല്‍ സോമില്ലിനു സമീപം വ്യവസായ പ്രമുഖന്‍ സി.ബി.വി.സിദ്ദിഖ് നിര്‍വഹിക്കും. വൈകീട്ട് നാലുമണിക്ക് സിയസ്‌കോ ഹാളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്യും.


More News from Kozhikode