മന്ത്രി അബ്ദുറബ്ബിനുനേരെ ഡി.വൈ.എഫ്.ഐ.യുടെ കരിങ്കൊടി

Posted on: 03 May 2015കാറിന്റെ ചില്ല് തകര്‍ന്നു

നരിക്കുനി: കോഴിക്കോട് നരിക്കുനിയില്‍ സ്വകാര്യചടങ്ങിനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനുനേരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രകടനത്തിനിടെ മന്ത്രിയുടെ കാറിന്റെ ചില്ല് തകര്‍ന്നു.
ശനിയാഴ്ച വൈകിട്ട് നാലരയോടടുത്താണ് സംഭവം. പടനിലം-നന്മണ്ട റോഡിലൂടെപോയ മന്ത്രിയുടെ വാഹനം നരിക്കുനിയില്‍ 15 ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു. മന്ത്രിയുടെ കാര്‍ നാലുവശത്തുനിന്നും എത്തിയ പ്രവര്‍ത്തകരുടെ ഇടയില്‍പ്പെട്ടതിനിടെയാണ് ചില്ല് തകര്‍ന്നത്.
അവിടെനിന്നും നരിക്കുനിക്കടുത്ത ചെമ്പക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലെത്തിയ മന്ത്രിയുടെ വാഹനത്തിനുനേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരും കരിങ്കൊടികാണിച്ചു. വിരലിലെണ്ണാവുന്ന പോലീസ് മാത്രമേ സംഭവസമയത്ത് ഉണ്ടായിരുന്നുള്ളൂ.
ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി. മൂസക്കുട്ടി ഹാജി, വി. ഇല്യാസ്, എം. ഹുസൈന്‍, എ. മിഹ്ജഅ്, വി.കെ. റഷീദ്, സി.കെ. സലിം, കെ.ഒ. മജീദ്, എം.സി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.


More News from Kozhikode