ചെറുമോത്ത് ടിപ്പര്‍ലോറി മറിഞ്ഞു: അപകടം ഒഴിവായി

Posted on: 03 May 2015വളയം: ചെങ്കല്ലുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് വന്‍ അപകടം. രാത്രിയായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ചെറുമോത്ത് കാഞ്ഞിരക്കണ്ടി റോഡിലൂടെ പോവുകയായിരുന്ന ലോറി റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ബംഗാളികളടക്കമുള്ള നാലുപേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് പുതുതായി മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച റോഡില്‍നിന്ന് ലോറി നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടുമുറ്റത്ത് ആളുകളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.


More News from Kozhikode