പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കണം

Posted on: 03 May 2015കോഴിക്കോട്: പകല്‍സമയത്ത് സ്ലീപ്പര്‍ കോച്ചുകളില്‍ യാത്രചെയ്യുന്നതിന് 200 കിലോമീറ്റര്‍ യാത്രയ്ക്കുള്ള നിരക്കും റിസര്‍വേഷന്‍ ചാര്‍ജും നല്‍കണമെന്ന പുതിയ നിബന്ധന പിന്‍വലിക്കണമെന്ന് മലബാര്‍ ചേംബര്‍ പ്രസിഡന്റ് സി. മോഹനും മലബാര്‍ ട്രെയിന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരനും റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.
മലബാര്‍ മേഖലയില്‍ ഓടുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ കുറവാണ്. ഇതുകാരണം ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ കാലുകുത്താന്‍ ഇടമില്ലാത്തവിധം തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമേ സീസണ്‍ ടിക്കറ്റെടുത്ത് നിത്യേന യാത്രചെയ്യുന്നവരും ഉണ്ട്. പുതിയ തീരുമാനം തീവണ്ടിയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സാധാരണക്കാരെ ദുരിതത്തിലാക്കും. അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.


More News from Kozhikode