മഴയും കാറ്റും വാണിമേലില്‍ ആറ് ലക്ഷം രൂപയുടെ ക്യഷിനാശം

Posted on: 03 May 2015വാണിമേല്‍: കഴിഞ്ഞ ദിവസം വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയിലും കാറ്റിലും ആറ് ലക്ഷം രൂപയുടെ ക്യഷിനാശമുണ്ടായി. വാണിമേല്‍ ക്യഷി ഓഫീസര്‍ ജെ.കെ.കെ. ജിജു സര്‍ക്കാറിന് ക്യഷിനാശത്തിന്റെ പ്രാഥമിക കണക്ക് സമര്‍പ്പിച്ചു.
തെങ്ങ് 270, കുലയ്ക്കാത്ത തെങ്ങ് 215, കവുങ്ങ് 260, കുലയ്ക്കാത്ത കവുങ്ങ് 240, വാഴ കുലച്ചത് 262, കുലയ്ക്കാത്തത് 860, കുരുമുളക് 265, കായ്ക്കാത്ത കുരുമുളക് 300, റബ്ബര്‍ ടാപ്പ് ചെയ്യുന്നത് 250, കശുമാവ് കായ്ച്ചത് 250, കായ്ക്കാത്തത് 100 എന്നിങ്ങനെയാണ് നഷ്ടങ്ങളുടെ കണക്ക്. ക്യഷി ഓഫീസറുടെ നേത്യത്വത്തില്‍ രണ്ടുദിവസം കൊണ്ടാണ് കണക്കെടുപ്പ് പൂര്‍ത്തീകരിച്ചത്.
പൊടിപ്പില്‍, വെള്ളിയോട്, പരപ്പുപാറ, മഠത്തില്‍, മാമ്പിലാക്കൂല്‍, കോടിയൂറ, ചേലമുക്ക്, ഭുമിവാതുക്കല്‍, കാപ്പുമ്മല്‍, കൊമ്മിയോട് എന്നിവിടങ്ങളിലാണ് കാറ്റും മഴയും നാശംവിതച്ച് വന്‍ ക്യഷിനാശം സംഭവിച്ചത്. ക്യഷിനാശം സംഭവിച്ച വീട്ടുകാര്‍ ഉടനെതന്നെ രേഖാമൂലം ക്യഷി ഓഫീസില്‍ പരാതി നല്‍കണമെന്നും ക്യഷി ഓഫീസര്‍ അറിയിച്ചു.


More News from Kozhikode