വ്യാജമദ്യം: വിവരം നല്‍കുന്നവരുടെ പേര് പരസ്യപ്പെടുത്തില്ല; പാരിതോഷികം നല്‍കും

Posted on: 03 May 2015കോഴിക്കോട്: വന്‍തോതിലുളള സ്​പിരിറ്റ്, വ്യാജമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും അവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
ലഹരിമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും വിതരണവും വിപണനവും തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് ശക്തമാക്കും. 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
വിവരം നല്‍കാവുന്ന ഓഫീസുകളും നമ്പറുകളും കോഴിക്കോട് - 0495 2372927, 2372927, 9447178063, 9496002871, 9400069682, പേരാമ്പ്ര -0496 2610410, 9400069679, വടകര - 0496 2515082, 9400069680, 9400069689, ഫറോക്ക് -0495 2422200, 9400069683, കുന്ദമംഗലം-0495 2802766, 9400069684, താമരശ്ശേരി - 0495 2224430, 9400069685, ചേളന്നൂര്‍ -0495 2263666, 9400069686, കൊയിലാണ്ടി -0495 26244101, 9400069687, ബാലുശ്ശേരി - 0495 2641830, 9400069688, നാദാപുരം -0496 2556100, 9400069690, അഴിയൂര്‍ - 0496 2202788, 9400069692


More News from Kozhikode