സഹദേവന്‍ മെമ്മോറിയല്‍ അവാര്‍ഡ് സി.ആര്‍. ഗിരീഷ് കുമാറിന്‌

Posted on: 03 May 2015വടകര: ഓര്‍ക്കാട്ടേരി റോട്ടറി ക്ലബ്ബിന്റെ ഇ.എം. സഹദേവന്‍ മെമ്മോറിയല്‍ ഫോട്ടോഗ്രാഫി അവാര്‍ഡിന് മാതൃഭൂമി സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ സി.ആര്‍. ഗിരീഷ് കുമാര്‍ അര്‍ഹനായി.
പ്രത്യേക ജൂറി പുരസ്‌കാരം വിശ്വനാഥന്‍ കൂറ്റനാട്, ചന്ദ്രിക ദിനപത്രത്തിലെ ആര്‍.കെ. നിധിന്‍ എന്നിവര്‍ നേടി. ഇ.എം. സഹദേവന്‍ മെമ്മോറിയല്‍ റോട്ടറി എന്‍ഡോവ്‌മെന്റ് കമ്മിറ്റി സംസ്ഥാനതലത്തില്‍ 'ജീവിതം' എന്ന വിഷയത്തെ ആസ്​പദമാക്കിയാണ് ഫോട്ടോഗ്രാഫി മത്സരം നടത്തിയത്. 6001 രൂപയും കീര്‍ത്തിപത്രവുമാണ് പുരസ്‌കാരം. മെയ് അഞ്ചിന് ഓര്‍ക്കാട്ടേരി റോട്ടറി ഹാളില്‍ കേരള സാഹിത്യഅക്കാദമി വൈസ് ചെയര്‍മാന്‍ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് നല്‍കുമെന്ന് ഭാരവാഹികളായ ടി. പത്മനാഭന്‍, ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ ചള്ളയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


More News from Kozhikode