ജെ.എസ്.എസ്. (രാജന്‍ ബാബു) ജില്ലാകമ്മിറ്റി കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിലേക്ക്‌

Posted on: 03 May 2015കോഴിക്കോട്: ജെ.എസ്.എസ്. (രാജന്‍ ബാബു വിഭാഗം) കോഴിക്കോട് ജില്ലാ കമ്മിറ്റി രാജിവെച്ച് കേരള കോണ്‍ഗ്രസ് (സ്‌കറിയാ തോമസ്) വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ.സി. രാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജെ.എസ്.എസ്. കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം ലയനസമ്മേളനം മെയ് 23-ന് കോഴിക്കോട്ട് നടക്കും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുബീഷ്‌കുമാര്‍ ആലമ്പറ്റ, സംസ്ഥാന കമ്മിറ്റി അംഗം പുളിക്കല്‍ രാജന്‍, നരേന്ദ്രബാബു, സത്യപ്രകാശ് (ഉണ്ണി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


More News from Kozhikode