ഷിബിന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം: രണ്ട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പൂര്‍ണം

Posted on: 03 May 2015നാദാപുരം: വെള്ളൂരില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ സി.കെ. ഷിബിന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തൂണേരി, എടച്ചേരി ഗ്രാമപ്പഞ്ചായത്തുകളില്‍ ഹര്‍ത്താലാചരിച്ചു.
പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കിയത് പബ്ലിക് പോസിക്യൂട്ടറും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണെന്നാരോപിച്ചാണ് സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രണ്ട് പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി രണ്ട് ഡിവൈ.എസ്.പി.മാര്‍, നാല് സി.ഐ.മാര്‍ നൂറോളം പോലീസുകാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. ജലപീരങ്കി, വജ്ര തുടങ്ങിയ സംവിധാനവും പോലീസ് ഒരുക്കിയിട്ടുണ്ട്. റൂറല്‍ എസ്.പി. പി.എച്ച്. അഷ്‌റഫ് നാദാപുരത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.


More News from Kozhikode