ജനഹിത രാഷ്ട്രീയ മുന്നേറ്റയാത്രയ്ക്ക് നാളെ സമാപനം

Posted on: 03 May 2015കോഴിക്കോട്: കോര്‍പ്പറേറ്റ്-വര്‍ഗീയ-അഴിമതി മുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി എറണാകുളത്ത് നിന്ന് ആരംഭിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന്റെ ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്ര മെയ് 4-ന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യു.ആര്‍. ഇല്യാസ് ഉദ്ഘാടനം ചെയ്യും. ബംഗാള്‍ മുന്‍ ഭൂപരിഷ്‌കരണ മന്ത്രി അബ്ദുറസാഖ് മൊല്ല മുഖ്യാതിഥിയായിരിക്കും. മൂന്നുമണിക്ക് അരയിടത്തുപാലം ജങ്ഷനില്‍നിന്ന് റാലി ആരംഭിക്കും. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, അസ്ലം ചെറുവാടി, അഡ്വ. ഫൈസല്‍, മുസ്തഫ പാലാഴി, എ.പി. വേലായുധന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു


More News from Kozhikode