മെയ്ദിന റാലി നടത്തി

Posted on: 03 May 2015വടകര: സി.ഐ.ടി.യു., എ.ഐ.ടി.യു.സി., വിവിധ ബഹുജനസംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വടകരയില്‍ മെയ് ദിന റാലി നടത്തി. എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വി.ആര്‍.രമേശ് അധ്യക്ഷത വഹിച്ചു. ആര്‍.സത്യന്‍, കെ.ശ്രീധരന്‍, എ.കെ.ബാലന്‍, എ.കുഞ്ഞിരാമന്‍, പി.അശോകന്‍ എന്നിവര്‍ സംസാരിച്ചു.
കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ വടകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ്ദിനാഘോഷപരിപാടി കെ.പി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.ദാസന്‍ അധ്യക്ഷത വഹിച്ചു.


More News from Kozhikode