തണല്‍ ഡയാലിസിസ് നിധി: സ്‌നേഹസന്ദേശയാത്ര പ്രയാണം തുടങ്ങി

Posted on: 03 May 2015വടകര: തണല്‍ ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കായി മെയ് ഒമ്പതിനും 10-നും നടത്തുന്ന ഫണ്ട് സമാഹരണത്തിന്റെ പ്രചാരണാര്‍ഥം സ്‌നേഹസന്ദേശയാത്ര പ്രയാണം തുടങ്ങി. വടകരയില്‍ കോഴിക്കോട് റൂറല്‍ എസ്.പി. പി.എച്ച്. അഷ്‌റഫ് ഫ്ലഗ് ഓഫ് ചെയ്തു. എട്ടുദിവസങ്ങളിലായി വടകര, കൊയിലാണ്ടി താലൂക്കുകളിലെ 25 പഞ്ചായത്തുകളിലും വടകര നഗരസഭയിലും കണ്ണൂര്‍ ജില്ലയിലെ കരിയാട് പഞ്ചായത്തിലും പ്രചാരണം നടത്തും. പദ്ധതിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
മെയ് എട്ടിന് സാമൂഹിക, സാംസ്‌കാരികപ്രവര്‍ത്തകര്‍ വടകരയില്‍ കാല്‍നട വിളംബരജാഥ നടത്തും.


More News from Kozhikode