വി. അബ്ദുള്ള പുരസ്‌കാരം ജെ. ദേവികയ്ക്ക്‌

Posted on: 03 May 2015കോഴിക്കോട്: പരിഭാഷയ്ക്കുള്ള വി. അബ്ദുള്ള സ്മാരക പുരസ്‌കാരത്തിന് ജെ. ദേവികയെ തിരഞ്ഞെടുത്തതായി അനുസ്മരണസമിതി അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഉപഹാരവുമടങ്ങുന്നതാണ് അവാര്‍ഡ്.
മെയ് 16-ന് കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍ പുരസ്‌കാരം സമ്മാനിക്കും.


More News from Kozhikode