അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ മക്കള്‍ക്ക് അവാര്‍ഡ്‌

Posted on: 03 May 2015കക്കട്ടില്‍: വടകര താലൂക്ക് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീച്ചിങ്- നോണ്‍ ടീച്ചിങ് എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി താലൂക്കിലെ അംഗങ്ങളുടെ മക്കളില്‍ നിന്ന് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കാണ് അവാര്‍ഡ്. അധ്യാപകരുടെയും അധ്യാപേകതര ജീവനക്കാരുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 2515577.
ബൈക്ക് തടഞ്ഞ്‌നിര്‍ത്തി മര്‍ദിച്ചതായി പരാതി
വളയം:
ചുഴലി നീലാണ്ടുമ്മലില്‍വെച്ച് ബൈക്ക് യാത്രക്കാരെ അഞ്ചംഗ സംഘം മര്‍ദിച്ചതായി പരാതി. പാറയുള്ള പറമ്പത്ത് അജേഷ് (22), നിധിന്‍ നീലാണ്ടുമ്മല്‍ (22), കളംകെട്ടിയ പറമ്പത്ത് ദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കാരെ മര്‍ദിക്കുന്നത് പിടിച്ചുമാറ്റുന്നതിനിടെയാണ് ദേവിക്ക് മര്‍ദനമേറ്റത്. പരിക്കേറ്റവര്‍ കുറ്റിയാടി ഗവ. ആസ്​പത്രിയില്‍ ചികിത്സ തേടി. അജേഷിന്റെ പരാതിയില്‍ വളയം പോലീസ് കേസ്സെടുത്തു.
ചിത്രരചനാ മത്സരം
കുറ്റിയാടി:
നീലാംബരി നൃത്ത സംഗീത വിദ്യാലയം എല്‍.പി, യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചൊവ്വാഴ്ച ചിത്രരചനാ മത്സരം നടത്തുന്നു. ഫോണ്‍: 9400700442, 8281666442.
ബ്രിഡ്ജ് കോഴ്‌സ്
തൊട്ടില്‍പ്പാലം:
ചാത്തങ്കോട്ടുനട ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി. പാസായ വിദ്യാര്‍ഥികള്‍ക്ക് മെയ് 7 മുതല്‍ 3 ദിവസം ബ്രിഡ്ജ് കോഴ്‌സ് നടത്തുന്നു.
ബഹുജന കണ്‍വെന്‍ഷന്‍
കല്ലാച്ചി:
ഇലാജ് ഡയാലിസിസ് നിധി സമാഹരണം വിജയിപ്പിക്കാന്‍ നാദാപുരം ഗ്രാമപ്പഞ്ചായത്ത് 4, 6, 7 വാര്‍ഡ് ബഹുജനകണ്‍വെന്‍ഷന്‍ നടത്തി. ചിയ്യൂര്‍ എല്‍.പി. സ്‌കൂളില്‍ നടന്നചടങ്ങില്‍ വാര്‍ഡംഗം ടി.വി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഇലാജ് ചെയര്‍മാന്‍ വയലോളി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ.കെ. സുബൈദ, കെ. റീന, ടി. നാസര്‍, എന്നിവര്‍ പ്രസംഗിച്ചു.
കടങ്ങള്‍ എഴുതിത്തള്ളണം
കല്ലാച്ചി:
കഴിഞ്ഞദിവസം നാദാപുരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ കാലാവര്‍ഷക്കെടുത്തി മൂലം കൃഷി നശിച്ചവരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കര്‍ഷകമോര്‍ച്ച നാദാപുരം മണ്ഡലം സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മണ്ഡലം ജനറല്‍ സെക്രട്ടറി ഒ. വിനോദന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ചാത്തു, ജയപ്രകാശ്, കായണ്ണ മധുപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
'


More News from Kozhikode