എന്‍ജിന്‍ വീല്‍ തകരാറിലായി; എഗ്മോര്‍ എക്‌സ്​പ്രസ്സ് കൊയിലാണ്ടിയില്‍ പിടിച്ചിട്ടു

Posted on: 03 May 2015കൊയിലാണ്ടി: എന്‍ജിന്‍ വീല്‍ തകരാരിനെത്തുടര്‍ന്ന് തിരുച്ചിറപ്പളളി ചെന്നൈ എഗ്മോര്‍ എക്‌സ്​പ്രസ്സ് കൊയിലാണ്ടിയില്‍ പിടിച്ചിട്ടു. ശനിയാഴ്ച രാവിലെ 10.40-ന് കൊയിലാണ്ടിയില്‍ എത്തിയ വണ്ടി 12.30-നാണ് രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിച്ച് യാത്ര തുടര്‍ന്നത്.
എന്‍ജിന്‍ തകരാറിലായെന്ന് കരുതിയാണ് വണ്ടി കൊയിലാണ്ടിയില്‍ നിര്‍ത്തിയത്. എന്നാല്‍, കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് വീലിനാണ് തകരാറെന്ന് കണ്ടെത്തിയത്. പാലക്കാട് നിന്ന് ഉദ്യോഗസ്ഥരെത്തിയശേഷം പരിശോധന നടത്തിയാലേ ഒന്നാമത്തെ എന്‍ജിന്‍ കൊയിലാണ്ടിയില്‍ നിന്ന് മാറ്റുകയുള്ളൂ
ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും തീവണ്ടി യാത്ര തുടരാതിരുന്നതിനാല്‍ ഹൃസ്വദൂര യാത്രക്കാരില്‍ ഭൂരിപക്ഷവും പിന്നാലെ വന്ന ഏറനാട് എക്‌സ്​പ്രസ്സില്‍ യാത്ര തുടര്‍ന്നു. രണ്ടാം പ്ലാറ്റ്‌ഫോമില്‍ തന്നെ വണ്ടി കുടുങ്ങിക്കിടന്നതിനാല്‍ കോഴിക്കോട് ഭാഗത്തേക്കുള്ള വണ്ടികള്‍ മൂന്നാം നമ്പര്‍ ട്രാക്കിലൂടെയാണ് കടത്തിവിട്ടത്.


More News from Kozhikode