സുമേഷിന് ഭാര്യ വൃക്ക നല്‍കും ; ശസ്ത്രക്രിയയ്ക്ക് പണമില്ല

Posted on: 03 May 2015നടുവണ്ണൂര്‍: വൃക്കകള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്ന ഉള്ളിയേരി ഒറവില്‍ വടക്കേമലയില്‍ സുമേഷ് (38)-ന് ഭാര്യ രജിത വൃക്ക നല്‍കും. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ല.
ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. രണ്ട് കൊച്ചുകുട്ടികളും, ഭാര്യയും, അച്ഛനമ്മമാരും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാണ് സുമേഷ്. ചികിത്സയ്ക്ക് പത്ത് ലക്ഷം രൂപ വേണം. ഇത് കണ്ടെത്താന്‍ കുടുംബത്തിന് കഴിയുന്നില്ല.
ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ചികിത്സാകമ്മിറ്റിക്ക് രൂപം നല്‍കി. ഇ. ഹമീദ് (ചെയ.), ടി ബാലകൃഷ്ണന്‍ നായര്‍, എം അപ്പുക്കുട്ടി നായര്‍ (വൈസ്. ചെയ.), സി.കെ സദാനന്ദന്‍ (കണ്‍.), പി. ശിവദാസന്‍, കെ.കെ. അഷ്‌റഫ് (ജോ.കണ്‍.), കെ.പി. ബാബു (ഖജാ.) എന്നിവരാണ് ഭാരവാഹികള്‍. എസ്.ബി.ഐ. നടുവണ്ണൂര്‍ ശാഖയില്‍ 34890258011 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇ. ഹമീദ് ചെയര്‍മാന്‍, വി.എം. സുമേഷ് ചികിത്സാസഹായകമ്മിറ്റി, ഒറവില്‍ പി.ഒ, കോഴിക്കോട് ജില്ല, 673 614 എന്ന വിലാസത്തില്‍ സഹായധനം എത്തിക്കാം. ഫോണ്‍.: 9447457556.


More News from Kozhikode