നേപ്പാള്‍ ദുരിതാശ്വാസം: പെന്‍ഷന്‍കാര്‍ ഒരുദിവസത്തെ വേതനം നല്‍കും

Posted on: 03 May 2015കോഴിക്കോട്: ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാള്‍ ജനതയെ സഹായിക്കാന്‍ ഒരുദിവസത്തെ പെന്‍ഷന്‍ തുക നല്‍കാന്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാനഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.ജി. പുഷ്പാഗദന്‍ അധ്യക്ഷത വഹിച്ചു. മെയ് 24, 29, 31 തിയ്യതികളിലായി യഥാക്രമം ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖലാ പഠനശിബിരം നടക്കും. ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്‍, കെ. സുധാകരന്‍നായര്‍, സി. കൊച്ചുണ്ണി, എസ്.ആര്‍. മല്ലികാര്‍ജുനന്‍, ഡോ. ജെ. നരസിംഹനായക് എന്നിവര്‍ സംസാരിച്ചു.


More News from Kozhikode