കായണ്ണയില്‍ കാറ്റിലും മഴയിലും വ്യാപക നാശം

Posted on: 03 May 2015കായണ്ണബസാര്‍: ശനിയാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ പരക്കെ നാശം. മാണിക്കോത്ത് കുന്നുമ്മല്‍ ജാനകിയുടെ ഓടുമേഞ്ഞ വീടിനു മുകളില്‍ പന കടപുഴകി വീണു. വീട് പൂര്‍ണമായും തകര്‍ന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചാലില്‍ മുക്കില്‍ റോഡിനു കുറുകെ തെങ്ങ്വീണ് ഗതാഗതം തടസ്സപെട്ടു. വൈദ്യുതി വിതരണവും നിലച്ചു. മാട്ടനോട് അന്നച്ചാംകണ്ടത്തില്‍ ശശിയുടെ ടെറസ്സിട്ട വീടിന് ഇടിമിന്നലില്‍ വിള്ളലേറ്റു. വയറിങ്ങും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കത്തിനശിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്തുള്ള കൊയിച്ചുമ്മക്കര കുഞ്ഞമ്മദിന്റെ വീട്ടിലെ പശുവും കിടാവും മിന്നലേറ്റു ചത്തു.


More News from Kozhikode